ബിഗ് ബോസ് സീസൺ മൂന്ന് ഫെബ്രുവരി 14ന് ആരംഭിക്കാനിരിക്കുകയാണ്. മലയാളത്തിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോയിലെ മത്സരാർത്ഥികൾ ആരൊക്കെയാകുമെന്ന തിരക്കിട്ട ചർച്ചയിലാണ് സോഷ്യൽമീഡിയ.

ബിഗ് ബോസ് സീസൺ മൂന്ന് ഫെബ്രുവരി 14ന് ആരംഭിക്കാനിരിക്കുകയാണ്. മലയാളത്തിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോയിലെ മത്സരാർത്ഥികൾ ആരൊക്കെയാകുമെന്ന തിരക്കിട്ട ചർച്ചയിലാണ് സോഷ്യൽമീഡിയ. സിനിമ-സീരിയൽ താരങ്ങൾ മുതൽ ബിസിനസുകാരൻ വരെയുള്ളവർ ഷോയിലുണ്ടാകുമെന്നതാണ് സോഷ്യൽ മീഡിയയുടെ പ്രവചനങ്ങൾ. അതിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന പേരുകളിലൊന്നാണ് ബോബി ചെമ്മണ്ണൂരിന്റേത്. ചർച്ചകളിൽ ബോബിയുടെ പേര് സജീവമാകുന്നതിനിടയിൽ അദ്ദേഹം ഷോയിൽ എത്തിയിരുന്നെങ്കിൽ എന്ന ആഗ്രഹം പറയുകയാണ് മുൻ ബിഗ് ബോസ് താരം സുജോ മാത്യു. ഇ ടൈംസിനോട് സംസാരിക്കുകയായിരുന്നു സുജോ.

ഞങ്ങളുടെ ബിഗ് ബോസ് അനുഭവം പൂർണമായിരുന്നില്ല. പുതിയ ഷോ പ്രേക്ഷകർക്ക് വലിയ എക്സ്പീരിയൻസ് നൽകുന്നതായിരിക്കുമെന്ന് തോന്നുന്നു. ആദ്യമേ വളരെ വ്യക്തമായി മനസിലാക്കേണ്ടത് അതൊരു ഷോയാണെന്നാണ്. അവിടെ നല്ല സൗഹൃദങ്ങൾ ലഭിക്കുമെന്ന് ആരും കരുതരുത്. എല്ലാവരും അവിടെ കളിക്കാനും ജയിക്കാനുമാണ് വരുന്നത്. 

ആര് മത്സരാർത്ഥിയായി എത്തണമെന്ന് കരുതുന്നു എന്ന ആഗ്രഹവും സുജോ പങ്കുവച്ചു. ബോബി ചെമ്മണ്ണൂർ മത്സരാർത്ഥിയായി എത്തിയാൽ നന്നാകുമെന്നും, അദ്ദേഹം നല്ലൊരു എന്റർടെയിനർ ആകുമെന്നും സുജോ പറഞ്ഞു. അദ്ദേഹത്തിന്റെ യതാർത്ഥ വ്യക്തിത്വം എന്താണെന്ന് അറിയുന്നത് വളരെ രസകരമായിരിക്കുമെന്നും സുജോ കൂട്ടിച്ചേർത്തു.