ബിഗ് ബോസ് സീസൺ രണ്ടിലെ ഏറെ ശ്രദ്ധേയനായ മത്സരാർത്ഥികളിൽ ഒരാളാണ് ആർജെ രഘു. തമാശ നിറഞ്ഞ മുഹൂർത്തങ്ങളിലൂടെ ബിഗ് ബോസ് വീട്ടിൽ നിന്ന് പ്രേക്ഷക മനസുകളിലേക്ക് ചേക്കേറാൻ രഘുവിന് സാധിച്ചു
ബിഗ് ബോസ് സീസൺ രണ്ടിലെ ഏറെ ശ്രദ്ധേയനായ മത്സരാർത്ഥികളിൽ ഒരാളാണ് ആർജെ രഘു. തമാശ നിറഞ്ഞ മുഹൂർത്തങ്ങളിലൂടെ ബിഗ് ബോസ് വീട്ടിൽ നിന്ന് പ്രേക്ഷക മനസുകളിലേക്ക് ചേക്കേറാൻ രഘുവിന് സാധിച്ചു. പുതിയ സീസൺ വരാനിരിക്കെ ബിഗ് ബോസിനെ കുറിച്ച് രഘുവിന് ചിലത് പറയാനുണ്ട്.
ഇ- ടൈംസിനോട് സംസാരിക്കുകയായിരുന്നു രഘു. ലോക്ക്ഡൗൺ കാലത്ത് വീട്ടിനുള്ളിൽ ചെറിയ ബിഗ് ബോസ് ഷോ പോലെ കുടുങ്ങിയവർക്ക്, ഏറെ ബന്ധപ്പെടുത്താൻ കഴിയുന്നതാകും പുതിയ ബിഗ് ബോസ് ഷോയെന്ന് രഘു പറയുന്നു.
വീട്ടിൽ നിന്ന് പുറത്തിറങ്ങാനാവാത്ത അവസ്ഥ, അതുപോലെ തന്നെയാണ് ബിഗ് ബോസ് വീടും. ഫോണും ഇന്റർനെറ്റും കൂടിയില്ലെന്നതും കുടുംബത്തിനൊപ്പമല്ലെന്നതും മാത്രമാണ് വ്യത്യാസമെന്ന് രഘു പറയുന്നു. വീട്ടിനകത്തുള്ളപ്പോൾ പ്രേക്ഷകർ എന്ത് ചിന്തിക്കുന്നു എന്നതിനെ കുറിച്ച് വേവലാതിപ്പെടുരുതെന്നാണ് പുതിയ മത്സരാർത്ഥികൾക്കായി താരം നൽകുന്ന ഉപദേശം.
പുതിയ ബിഗ് ബോസ് വീട്ടിൽ കാണാൻ ആഗ്രഹിക്കുന്നത് രാഷ്ട്രീയ നിരീക്ഷകരായ അഡ്വക്കേറ്റ് ജയശങ്കറിനേയും ശ്രീജിത്ത് പണിക്കരെയുമാണെന്ന് രഘു പറയുന്നു. അവരുടെ വിശകലനങ്ങൾ കാണാനല്ല, മറിച്ച് മത്സരാർത്ഥികൾക്ക് അൽപ്പമങ്കിലും രാഷ്ട്രീയം പഠിക്കാനുള്ള വലിയ അവസരമാകും അതെന്ന് കരുതിയാണെന്നും, കാരണമായി രഘു പറയുന്നു.
