ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍ മത്സരാര്‍ഥികളായി ആരൊക്കെ എത്തുമെന്നത് ഇപ്പോഴും സര്‍പ്രൈസ് ആയി തുടരുകയാണ്. അടുത്ത വര്‍ഷം തുടക്കത്തില്‍ ആരംഭിക്കാനിരിക്കുന്ന ഷോയുടെ ആദ്യ എപ്പിസോഡിലാവും ഈ സീസീണിലെ മത്സരാര്‍ഥികള്‍ ആരൊക്കെയെന്ന പ്രഖ്യാപനം ഔദ്യോഗികമായി പുറത്തുവരിക. എന്നാല്‍ ഷോയില്‍ മത്സരാര്‍ഥികളായി തങ്ങള്‍ കാണാനാഗ്രഹിക്കുന്ന പ്രിയതാരങ്ങളുടെ പേരുകള്‍ ആരാധകര്‍ സോഷ്യല്‍ മീഡിയ ക്യാമ്പെയ്‌നായി ഉയര്‍ത്തുന്നുണ്ട്. അതില്‍ ഏറെയൊന്നും മുഴങ്ങിക്കേള്‍ക്കാത്ത പേരാണ് നടി ശാലു മേനോന്റേത്. എന്നാല്‍ കഴിഞ്ഞ ദിവസം ബിഗ് ബോസ് ആരാധകരില്‍ ഏറെപ്പേര്‍ അത്തരത്തിലൊരു ചോദ്യം ഉയര്‍ത്തിയിട്ടുണ്ട്.

ശാലു മേനോന്‍ പ്രശസ്തമായ ഒരു മലയാള ചലച്ചിത്രഗാനം ആലപിക്കുന്നതിന്റെ വീഡിയോ ഏഷ്യാനെറ്റ് ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരുന്നു. പ്രണയവര്‍ണങ്ങള്‍ എന്ന ചിത്രത്തിനുവേണ്ടി വിദ്യാസാഗര്‍ ഈണമിട്ട 'വരമഞ്ഞളാടിയ' എന്ന് തുടങ്ങുന്ന പാട്ടാണ് ശാലു പാടുന്നത്. ഈ പോസ്റ്റിന് താഴെയെത്തിയ നിരവധി കമന്റുകള്‍ ഇത്തരത്തിലൊരു ചോദ്യമാണ് ഉന്നയിക്കുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ ഒരു മത്സരാര്‍ഥി ശാലു മേനോന്‍ ആയിരിക്കുമോ എന്ന്. എന്നാല്‍ ആ ചോദ്യത്തിന്റെ ഉത്തരമറിയാന്‍ ഏതായാലും 2020 തുടക്കം വരെ കാത്തിരിക്കുകയേ നിര്‍വ്വാഹമുള്ളൂ.