മുംബൈ: കൊവിഡ് ബാധിതയായ ഐശ്വര്യ റായിയുടെ ചിത്രം പങ്കുവച്ച് ഡബ്ല്യുഡബ്ല്യുഇ താരം ജോണ്‍ സീന. തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലൂടെയാണ് ജോണ്‍ സീന ഐശ്വര്യറായിയുടെ ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. പതിവ് പോലെ സീനയുടെ സ്ഥിരം രീതി പോലെ ഫോട്ടോയ്ക്ക് ക്യാപ്ഷനൊന്നും നല്‍കിയിട്ടില്ല. 

അതേസമയം അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും പേരക്കുട്ടി ആരാധ്യക്കും കൊവിഡ് സ്‍ഥിരീകരിച്ചിരുന്നു. ബച്ചൻ കുടുംബത്തിന് ഇപ്പോള്‍ ഗുരുതരമായ പ്രശ്‍നങ്ങളൊന്നുമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by John Cena (@johncena) on Jul 18, 2020 at 5:53am PDT

അവര്‍ സുരക്ഷിതരാണ്. അവര്‍ ചികിത്സയോട് നല്ല രീതിയില്‍ പ്രതികരിക്കുന്നുണ്ട്. അവര്‍ ഐസലോഷൻ വാര്‍ഡിലാണ്. അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ഒരു ദിവസം കൂടി ആശുപത്രിയില്‍ കഴിയേണ്ടി വരും. ഐശ്വര്യ റായ്‍യുടെയും ആരോഗ്യനില മോശമല്ലെന്നും മുംബൈ നാനാവതി ആശുപത്രിയില്‍ നിന്നുള്ളവര്‍ സൂചിപ്പിച്ചതായി പിടിഐ വാര്‍ത്ത ചെയ്‍തിട്ടുണ്ട്. 

അമിതാഭ് ബച്ചന്റെ ഭാര്യ ജയാ ബച്ചന് കൊവിഡ് പരിശോധനയില്‍ നെഗറ്റീവായിരുന്നു ഫലം. അതേ സമയം ജോണ്‍ സിന കഴിഞ്ഞ വാരം അമിതാഭ് ബച്ചന്‍റെയും അഭിഷേക് ബച്ചന്‍റെയും ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമിലിട്ടിരുന്നു.