ഊഴം, ജോമോന്റെ സുവിശേഷങ്ങൾ എന്നീ സിനിമകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് രസ്ന പവിത്രൻ.  താരം പങ്കു വെച്ച ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

രാവിലെ വർക്കൌട്ട് ചെയ്യുന്നതിന്റെ വീടിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. ഡാൻസ് ചെയ്തുകൊണ്ട് യോഗ പ്രാക്ടീസ് ചെയ്യുകയാണ് താരം. ഇതിൽ ഏതാണ് ചെയ്യുന്നതെന്നാണ് ആരാധകരുടെ ചോദ്യം. നിരവധി പേരാണ് വീഡിയോയ്ക്ക് പ്രതികരണവുമായി എത്തുന്നത്. ഇതിൽ മിക്കവരുടെയും സംശയം ഇത് യോഗയാണോ അതോ ഡാൻസാണോ എന്നതാണ്.

മലയാളത്തിലും തമിഴിലും നിരവധി ചിത്രങ്ങളിലഭിനയിച്ച രസ്ന പൃഥ്വിരാജ് നായകനായ  ഊഴം, ദുൽഖര്‍ ചിത്രം ജോമോന്‍റെ സുവിശേഷങ്ങള്‍ എന്നിവയ്ക്ക് പുറമെ സ്വര്‍ണമത്സ്യം, ആമി തുടങ്ങിയ മലയാള ചിത്രങ്ങളിലൂം വേഷമിട്ടിട്ടുണ്ട്. തമിഴ് ചിത്രം 'തെരിയുമാ ഉന്ന  കാതലിച്ചിട്ടേന്‍" എന്ന സിനിമയില്‍ നായികയായും എത്തി ശ്രദ്ധനേടിയിരുന്നു.