പാക് ടീമിലെ മികച്ച ഫീല്‍ഡര്‍മാരിലൊരാളായ ഷെഹ്സാദ് മുമ്പും ഇതുപോലെ ക്യാച്ചുകള്‍ കൈവിട്ടശേഷം ക്യാച്ചിനായി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.
കറാച്ചി: പാക്കിസ്ഥാന്‍ കപ്പ് ഏകദിന ടൂര്‍ണമെന്റില്‍ ക്യാച്ച് കൈവിട്ടുവെന്ന് ഉറപ്പായിട്ടും ക്യാച്ചെടുത്തതായി അവകാശപ്പെട്ട് റിവ്യൂ തേടിയ പാക് ദേശീയ താരം അഹമ്മദ് ഷെഹ്സാദിന് ആരാധകരുടെ പൊങ്കാല. ഫെഡറര്‍ ഏരിയാസും ഖൈബര്‍ പഖ്തൂന്‍ഖ്വയും തമ്മിലുള്ള മത്സരത്തിലായിരുന്നു രസകരമായ സംഭവം.
പാക് ടീമിലെ മികച്ച ഫീല്‍ഡര്‍മാരിലൊരാളായ ഷെഹ്സാദ് മുമ്പും ഇതുപോലെ ക്യാച്ചുകള്‍ കൈവിട്ടശേഷം ക്യാച്ചിനായി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഫെഡറല്‍ ഏരിയാസ് താരമായ ഷെഹ്സാദ് ബൗണ്ടറി ലൈനില്‍ അനായാസ ക്യാച്ച് കൈവിട്ടു. എന്നാല്‍ പന്ത് നിലത്തിട്ടുവെന്ന് ഉറപ്പായിട്ടും ഷെഹ്സാദ് അമ്പയറോട് മൂന്നാം അമ്പയറുടെ പരിശോധന ആവശ്യപ്പെട്ടുകയായിരുന്നു.
2015ല്‍ ശ്രീലങ്കക്കെതിരായ ഏകദിന മത്സരത്തിലും കൈവിട്ട ക്യാച്ചിനായി ഷെഹ്സാദ് അവകാശവാദം ഉന്നയിച്ചിരുന്നു. അന്നും റീപ്ലേകളില്‍ ഷെഹ്സാദ് ക്യാച്ച് നിലത്തിട്ടത് വ്യക്തമായിരുന്നു. മത്സരത്തില്ഡ ഖൈബര്‍ മൂന്ന് വിക്കറ്റിന് ജയിച്ചു. 60 പന്തില്‍ 56 റണ്‍സെടുത്ത ഷെഹ്സാദ് നേരത്തെ ബാറ്റിംഗില്‍ തിളങ്ങിയിരുന്നു.
