ക്രിക്കറ്റിനെ കൂടുതല്‍ ജനകീയമാക്കാന്‍ ഞങ്ങള്‍ ചില പരിഷ്കാരങ്ങള്‍ വരുത്തുന്നുവെന്ന് അറിയിച്ചാണ് ഒന്നിന് പുറകെ ഒന്നായി ഐസിസിയുടെ ട്വീറ്റുകളെത്തിയത്.

ദുബായ്: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പോടെ ടെസ്റ്റ് ക്രിക്കറ്റിലും കളിക്കാരുടെ പേരും ജേഴ്സി നമ്പറും ചേര്‍ക്കാന്‍ ഐസിസി തീരുമാനിച്ചിരുന്നു. എന്നാല്‍ ജേഴ്സിയില്‍ പേരിന് പകരം കളിക്കാരുടെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലെ പേരും ടോസിന് പകരം ട്വിറ്റര്‍ പോളും ചൂട് 35 ഡിഗ്രിയില്‍ കൂടിയാല്‍ കളിക്കാര്‍ക്ക് ഷോര്‍ട്സ് ധരിച്ച് കളിക്കാനും അനുമതി കൊടുത്താല്‍ എങ്ങനെയിരിക്കും.

Scroll to load tweet…

ഇന്ന് ഐസിസിയുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ വന്ന ക്രിക്കറ്റിലെ പുതിയ പരിഷ്കാകരങ്ങളെക്കുറിച്ച് ആരാധകര്‍ ആദ്യം ഒന്ന് അന്തംവിട്ടു. എന്നാല്‍ പിന്നീട് ആരാധകര്‍ക്ക് കാര്യം മനസിലായത്. ഇത് ഐസിസിയുടെ ഏപ്രില്‍ ഫൂള്‍ തമാശ മാത്രമായിരുന്നുവെന്ന്.

Scroll to load tweet…

ക്രിക്കറ്റിനെ കൂടുതല്‍ ജനകീയമാക്കാന്‍ ഞങ്ങള്‍ ചില പരിഷ്കാരങ്ങള്‍ വരുത്തുന്നുവെന്ന് അറിയിച്ചാണ് ഒന്നിന് പുറകെ ഒന്നായി ഐസിസിയുടെ ട്വീറ്റുകളെത്തിയത്. ഇതില്‍ കമന്റേറ്റര്‍മാരെ സ്ലിപ്പില്‍ ഫില്‍ഡര്‍മാര്‍ക്ക് പുറകില്‍ നിര്‍ത്തി കമന്റ് പറയിക്കുമെന്നുവരെ ഐസിസി പറഞ്ഞു. ഇതിന് പുറമെ ക്യാച്ചെടുത്തശേഷം രണ്ടാമത്തെ ബാറ്റ്സ്മാനെ റണ്ണൗട്ടാക്കാനും അവസരം നല്‍കുമെന്നും ഡെഡ് ബോളുകളും ഡോട്ട് ബോളുകളും ഇനിമുതല്‍ ടെന്നീസിലേതുപോലെ ഫോള്‍ട്ട്, എയ്സ് എന്നീ പേരുകളില്‍ അറിയപ്പെടുമെന്നും ഐസിസി ഏപ്രില്‍ ഫൂള്‍ ട്വീറ്റിലൂടെ അറിയിച്ചിരുന്നു.

Scroll to load tweet…

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ പോയന്റുകള്‍ തുല്യമായാല്‍ എവേ റണ്‍സിന്റെ അടിസ്ഥാനത്തില്‍ വിജയിയെ തീരുമാനിക്കുമെന്നായിരുന്നു മറ്റൊരു നിര്‍ദേശം. എന്തായാലും ട്വീറ്റുകള്‍ കണ്ട് ആദ്യം അമ്പരന്ന ആരാധകര്‍ ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത ഓര്‍ത്തപ്പോള്‍ അമ്പരപ്പ് ചിരിയിലേക്ക് വഴിമാറി.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…