മുംബൈ: ക്രിക്കറ്റ് ഇഷ്ടമല്ലാത്തപ്പോഴും സച്ചിനെ സ്നേഹിക്കുന്നവരും അറിയാത്തവരുമായി ഇന്ത്യയില്‍ അധികംപേരുണ്ടാവില്ല. അത്തരത്തിലൊരു ആരാധകനാണ് 12കാരനായ ശ്രീഹരി കട്ടി. തനിക്ക് ക്രിക്കറ്റ് ഇഷ്ടമല്ലെന്നും ബാഡ്മിന്റണിലാണ് താല്‍പര്യമെന്നും എന്നാല്‍ സച്ചിന്റെ വലിയൊരു ആരാധകനാണ് താനെന്നും പറഞ്ഞ് ശ്രീഹരി സച്ചിനൊരു കത്തെഴുതി. ഇതിന് സച്ചിന്‍ നല്‍കിയ മറുപടിയാകട്ടെ ആരാധകരുടെ ഹൃദയം തൊടുന്നതായിരുന്നു.

പ്രിയപ്പെട്ട സര്‍,

എന്റെ പേര് ശ്രീഹരി കട്ടി, കാണ്ഡ‍പൂര്‍ സ്വദേശിയാണ്. ക്രിക്കറ്റ് ഇഷ്ടമല്ലെങ്കിലും ഞാന്‍ താങ്കളുടെ വലിയൊരു ആരാധകനാണ്. ഏറെ പ്രചോദിപ്പിക്കുന്ന താങ്കളുടെ ആത്മകഥ ഞാന്‍ വായിച്ചിരുന്നു. ഞാന്‍ ബാഡ്മിന്റണ്‍ കളിക്കാരനാണ്. താങ്കളുടെ പുസ്തകം വായിച്ചശേഷം കളിയെ സ്നേഹിക്കാനും തെറ്റുകള്‍ തിരുത്തി മുന്നേറാനും എനിക്കു കഴിയുന്നുണ്ട്. അതിന് താങ്കളോട് ഞാന്‍ നന്ദി പറയുന്നു. കാണ്‍പൂരിലെ ഗ്രീന്‍പാര്‍ക്ക് സ്റ്റേഡിയത്തില്‍ താങ്കള്‍ കളിക്കുന്നത് കാണാന്‍ എനിക്ക് വലിയ ആഗ്രമുണ്ടായിരുന്നു. പക്ഷ നിര്‍ഭാഗ്യവശാല്‍ എനിക്കതിന് അവസരമുണ്ടായില്ല. താങ്കളുടെ നേട്ടങ്ങളിലും രാജ്യത്തിന്റെ അഭിമാനുയര്‍ത്തിയതിലും ഞാന്‍ അഭിനന്ദിക്കുന്നു. അഞ്ജലി മാഡത്തോടും എനിക്ക് ബഹുമാനമുണ്ട്.

താങ്കളുടെ ഏറ്റവും വലിയ ആരാധകന്‍
ശ്രീഹരി കട്ടി(12 വയസ്)


ഇതായിരുന്നു ആരാധകന്‍ സച്ചിനെഴുതിയ കത്തിന്റെ ഉള്ളടക്കം. ഇതിന് സച്ചിന്റെ മറുപടി ഇതായിരുന്നു. നന്ദി, താങ്കളുടെ കത്തിന്. താങ്കള്‍ ബാഡ്മിന്റണ്‍ കളിക്കുന്നുവെന്നറിഞ്ഞതില്‍ സന്തോഷം. കഠിനപ്രയത്നം ചെയ്യൂ, എന്റെ എല്ലാവിധ ആശംസകളും.

Scroll to load tweet…