ദില്ലി: ബിസിസിഐ നടത്തിയ അണ്ടര്‍-19 പെണ്‍കുട്ടികളുടെ ദേശീയ ഏകദിന ക്രിക്കറ്റ് മല്‍സരത്തില്‍ എക്‌സ്‌ട്രാ ഇനത്തില്‍ എറിഞ്ഞത് 136 വൈഡ്. നാഗാലാന്‍ഡിനെതിരെ മണിപ്പൂരി പെണ്‍കുട്ടികള്‍ 94 വൈഡ് എറിഞ്ഞപ്പോള്‍, നാഗാലാന്‍ഡ് പെണ്‍കുട്ടികളും മോശമാക്കിയില്ല. അവര്‍ 42 വൈഡുകള്‍ എറിഞ്ഞു. എന്നാല്‍ മല്‍സരം നാഗാലാന്‍ഡ് 117 റണ്‍സിന് ജയിച്ചു. ആദ്യം ബാറ്റുചെയ്ത നാഗാലാന്‍ഡ് 38 ഓവറില്‍ 215 റണ്‍സെടുത്തു. ഇതില്‍ 94 റണ്‍സ് വൈഡിലൂടെയായിരുന്നു. മറുപടി ബാറ്റിങില്‍ 27.3 ഓവറില്‍ 98 റണ്‍സിന് പുറത്താകുകയായിരുന്നു. ഇതില്‍ 42 റണ്‍സും വൈഡായിരുന്നു.