കരിബീയന്‍ രാജ്യങ്ങളില്‍, ചുഴലിക്കാറ്റിനെ തുടര്‍ന്ന് നശിച്ച സ്റ്റേഡിയങ്ങളുടെ പുനരുദ്ധാരണത്തിനായാണ്, പ്രദര്‍ശന മത്സരം സംഘടിപ്പിക്കുന്നത്.

ലണ്ടന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ പ്രദര്‍ശന മത്സരത്തിനുള്ള ഐസിസി ലോക ഇലവന്‍ ടീമിൽ രണ്ട് ഇന്ത്യന്‍ താരങ്ങളെയും ഉള്‍പ്പെടുത്തി. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പണ്ഡ്യയും , വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ദിനേശ് കാര്‍ത്തിക്കും, ലോര്‍ഡ്സിലെ മത്സരത്തിൽ കളിക്കുമെന്ന്, ബിസിസിഐ സെക്രട്ടറി അമിതാഭ് ചൗധരി പറഞ്ഞു.

മെയ് 31നാണ് മത്സരം നടക്കുക. അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍, ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അൽ ഹസ്സന്‍, പാകിസ്ഥാന്‍ മുന്‍ നായകന്‍ ഷഹീദ് അഫ്രീദി, പാകിസ്ഥാന്‍ താരം ഷൊയിബ് മാലിക്ക് എന്നിവരും ലോക ഇലവനില്‍ കളിക്കും.

കരിബീയന്‍ രാജ്യങ്ങളില്‍, ചുഴലിക്കാറ്റിനെ തുടര്‍ന്ന് നശിച്ച സ്റ്റേഡിയങ്ങളുടെ പുനരുദ്ധാരണത്തിനായാണ്, പ്രദര്‍ശന മത്സരം സംഘടിപ്പിക്കുന്നത്.