കാണാം രണ്ട് വയസ് മാത്രമുള്ള ഓഫ് സൈഡ് ജീനിയസിന്‍റെ ബാറ്റിംഗ് 

ഐസിസി ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചതോടെയാണ് രണ്ട് വയസുകാരന്‍ താരമായത്. അലി എന്ന ബാലനാണ് പിതാവ് എറിഞ്ഞുകൊടുക്കുന്ന പന്തുകള്‍ ഓഫ് സൈഡിലേക്ക് മനോഹരമായി അടിച്ചകറ്റുന്നത്. അലിയുടെ ഷോട്ടുകളില്‍ മികച്ച കവര്‍- സ്‌ട്രൈറ്റ് ഡ്രൈവുകളുമുണ്ട്. മാത്രമല്ല, മികച്ച ഫൂട്ട്വര്‍ക്കും ഈ പ്രായത്തില്‍ തന്നെ അലിക്ക് സ്വന്തം. അലി ഒരുനാള്‍ ബംഗ്ലാദേശ് കുപ്പായമണിയട്ടെ എന്ന ആശംസയോടെയാണ് ഐസിസി വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. 

He's only two, but his off-side technique is absolutely gorgeous 👌

Strike a pose Ali - you are the ICC's Fan of the Week! With some more throw-downs from dad, you could very well be playing for Bangladesh one day 🐯🇧🇩 pic.twitter.com/wXMdeOpAAw

— ICC (@ICC) July 26, 2018