Asianet News MalayalamAsianet News Malayalam

ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച് ശുഭ്മാന്‍ ഗില്ലിന്റെ അത്ഭുത ക്യാച്ച്

A Brilliant Running Catch By Shubman Gill
Author
First Published Jan 31, 2018, 12:29 PM IST

1983 ലോകകപ്പ് ഫൈനലില്‍ വെസ്റ്റിന്‍ഡീസ് ബാറ്റിങ് ഇതിഹാസം വിവ് റിച്ചാര്‍ഡ്‌സിന്റെ ക്യാച്ച് കപില്‍ദേവ് എടുത്തത് ഓര്‍മ്മയില്ലേ. ഏറെദൂരം പിന്നിലേക്ക് ഓടി കപില്‍ ആ ക്യാച്ച് കൈയിലൊതുക്കിയതോടെയാണ് ഇന്ത്യ ചരിത്രവിജയം ഉറപ്പാക്കിയത്. അന്നത്തെ കപിലിന്റെ ക്യാച്ച് ഓര്‍മ്മിപ്പിച്ച് ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്‍. കഴിഞ്ഞ ദിവസം പാകിസ്ഥാനെതിരായ അണ്ടര്‍-19 ലോകകപ്പ് സെമിയിലാണ് ശുഭ്മാന്റെ വിസ്മയ പ്രകടനം. പാക് താരം ഹസന്‍ ഖാന്‍ ഇറങ്ങിയടിച്ച പന്ത് ലോങ് ഓഫിലേക്ക്. സര്‍ക്കിളിനുള്ളില്‍ ഫീല്‍ഡ് ചെയ്തിരുന്ന ശുഭ്മാന്‍ പിന്നിലേക്ക് ഓടി പന്ത് കൈപ്പിടിയിലാക്കിയപ്പോള്‍ കാഴ്ചക്കാര്‍ സ്തംബ്ധരായിരുന്നു. എന്തിനേറെ പറയുന്നു, ഈ ക്യാച്ച് ഒന്നു കണ്ടുനോക്കൂ...

Follow Us:
Download App:
  • android
  • ios