Asianet News MalayalamAsianet News Malayalam

ആശങ്ക പങ്കുവച്ച് ഓസീസ് നായകന്‍; പരമ്പര ഇന്ത്യ തൂത്തുവാരുമെന്ന് ഹര്‍ഭജന്‍

ഇന്ത്യൻ ടീമംഗങ്ങൾ മികവിന്‍റെ അറുപത് ശതമാനം പുറത്തെടുത്താൽപ്പോലും പരമ്പര 4-1ന് ജയിക്കുമെന്നും ജസ്പ്രീത് ബുംറയും വിരാട് കോലിയും ടീമിൽ തിരിച്ചെത്തിയതോടെ ഇന്ത്യയുടെ കരുത്ത് കൂടിയെന്നും ഹർഭജൻ

aaron finch and harbhajan singh on india australia series
Author
Vishakhapatnam, First Published Feb 24, 2019, 11:20 AM IST

വിശാഖപട്ടണം: ഇന്ത്യ- ഓസ്ട്രേലിയ പോരാട്ടത്തിന് തുടക്കമാകുമ്പോള്‍ പരമ്പര കടുത്തതാകുമെന്നാണ് കംഗാരുപ്പടയുടെ നായകന്‍ തുറന്നുസമ്മതിക്കുന്നത്. സ്വന്തം നാട്ടിൽ ഇന്ത്യയെ തോൽപിക്കുക എളുപ്പമല്ലെന്ന് ആരോൺ ഫിഞ്ച് വ്യക്തമാക്കി. പരമ്പരയിൽ ശക്തമായ
പോരാട്ടം നടത്തുമെന്നും ഫിഞ്ച് കൂട്ടിച്ചേര്‍ത്തു.

അതേസമയം ഓസ്ട്രേലിയക്കതിരായ ഏകദിന പരമ്പര ഇന്ത്യ 4-1ന് ജയിക്കുമെന്ന് മുൻതാരം ഹ‍ർഭജൻ സിംഗ് അഭിപ്രായപ്പെട്ടു. പരമ്പരയിൽ ഇന്ത്യയുടെ ജയം അനായാസമായിരിക്കും. ഇന്ത്യൻ ടീമംഗങ്ങൾ മികവിന്‍റെ അറുപത് ശതമാനം പുറത്തെടുത്താൽപ്പോലും പരമ്പര 4-1ന് ജയിക്കും. നിലവിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിൽ ഓസീസിന് ഇന്ത്യയെ മറികടക്കുക എളുപ്പമാവില്ല. ജസ്പ്രീത് ബുംറയും വിരാട് കോലിയും ടീമിൽ തിരിച്ചെത്തിയതോടെ ഇന്ത്യയുടെ കരുത്ത് കൂടിയെന്നും ഹർഭജൻ പറഞ്ഞു.

Follow Us:
Download App:
  • android
  • ios