അബുദാബി: എ എഫ് സി ഏഷ്യന്‍ കപ്പില്‍ ഖത്തര്‍- ജപ്പാന്‍ ഫൈനല്‍. രണ്ടാം സെമിയില്‍ ഖത്തര്‍ എതിരില്ലാത്ത നാല് ഗോളിന് യു എ ഇയെ തോല്‍പിച്ചു. ഏഷ്യന്‍ കപ്പിന്‍റെ ചരിത്രത്തിലാദ്യമായാണ് ഖത്തര്‍ ഫൈനലിന് യോഗ്യത നേടുന്നത്.

ബൗലീം ഖൂഹി(22), അമോസ് അലി(37), ഹസന്‍ അല്‍ ഹൈദോസ്(80), ഹമീദ് ഇസ്‌മായില്‍(90+3) എന്നിവരാണ് ഖത്തറിന്‍റെ ഗോളുകള്‍ നേടിയത്. വെള്ളിയാഴ്‌ചയാണ് ഖത്തര്‍- ജപ്പാന്‍ കലാശപ്പോര്.