16 വയസ്സില്‍ താഴെയുള്ളവരുടെ എഎഫ്‌സി ചാംപ്യന്‍ഷിപ്പ് ഫുട്ബോളില്‍ ഇന്ത്യക്ക് ഇന്ന് ക്വാര്‍ട്ടര്‍ പോരാട്ടം. ശക്തരായ തെക്കന്‍ കൊറിയ ആണ് എതിരാളികള്‍. മലേഷ്യയില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 6.15ന് ആണ് മത്സരം.ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വിയറിയാതെ മുന്നേറിയ ഇന്ത്യക്ക് ഇറാനും ഇന്തോനേഷ്യക്കും എതിരായ സമനിലകള്‍ ആത്മവിശ്വാസം നല്‍കും.

ക്വാലാലംപൂര്‍: 16 വയസ്സില്‍ താഴെയുള്ളവരുടെ എഎഫ്‌സി ചാംപ്യന്‍ഷിപ്പ് ഫുട്ബോളില്‍ ഇന്ത്യക്ക് ഇന്ന് ക്വാര്‍ട്ടര്‍ പോരാട്ടം. ശക്തരായ തെക്കന്‍ കൊറിയ ആണ് എതിരാളികള്‍. മലേഷ്യയില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 6.15ന് ആണ് മത്സരം.ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വിയറിയാതെ മുന്നേറിയ ഇന്ത്യക്ക് ഇറാനും ഇന്തോനേഷ്യക്കും എതിരായ സമനിലകള്‍ ആത്മവിശ്വാസം നല്‍കും.

ഗോള്‍വലയ്‌ക്ക് മുന്നില്‍ പിഴവുകള്‍ വരുത്തിയിട്ടില്ലാത്ത നീരജ് കുമാറും പ്രതിരോധനിരയും മികച്ച ഫോമില്‍. ജയിച്ചാല്‍ ചരിത്രത്തിലാദ്യമായി ആതിഥേയരെന്ന നിലയില്‍ അല്ലാതെ ഫിഫ ലോകകപ്പ് എന്ന സ്വപ്ന നേട്ടം സ്വന്തമാവും.

എന്നാല്‍ എതിരാളികള്‍ ചില്ലറക്കാരല്ല. ജൊയാക്വിം ലോയുടെ ജര്‍മ്മനിയെ റഷ്യന്‍ ലോകകപ്പില്‍ നിന്ന് പുറത്താക്കിയവരുടെ പിന്‍മുറക്കാര്‍. ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച 16 ടീമുകളില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയത് തെക്കന്‍ കൊറിയയാണ്. മൂന്ന് കളിയില്‍ എതിര്‍വലയില്‍ പന്തെത്തിച്ചത് 12 തവണ. അഞ്ച് വര്‍ഷമായി ഒന്നിച്ചു കളിക്കുന്ന കൊറിയയുടെ കരുത്ത് മധ്യനിരയിലെ ജേ മിന്‍, സ്യോക് ജോ, ഡോംഗ് ജ്യൂന്‍ ത്രയമാണ്.

നിശ്ചിത 90 മിനിറ്റിന് ശേഷവും സമനിലയെങ്കില്‍ എക്‌സ്ട്രാ ടൈമിന് നില്‍ക്കാതെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ സെമിബര്‍ത്ത് നിര്‍ണയിക്കും.