റെക്കോഡുകളുടെ പെരുമഴ തീര്‍ത്ത് അഫ്ഗാനിസ്ഥാന്‍- അയര്‍ലന്‍ഡ് രണ്ടാം ടി20. ടോസ് നേടി ബാറ്റിങ് ആരംഭിച്ച അഫ്ഗാനിസ്ഥാന്‍ നിരവധി റെക്കോഡുകളാണ് സ്വന്തമാക്കിയത്. അഫ്ഗാന്‍ ഓപ്പണര്‍ ഹസ്രത്തുള്ള സസൈ (62 പന്തില്‍ 162) നേടിയ അതിവേഗ സെഞ്ചുറിയാണ് അഫ്ഗാന്‍ ടി20യിലെ ഏറ്റവും വലിയ സ്‌കോര്‍ സമ്മാനിച്ചത്. 16 സിക്‌സുകളും 19 ഫോറും അടങ്ങുന്നതായിരുന്നു സസൈയുടെ ഇന്നിങ്‌സ്. 42 പന്തിലാണ് താരം സെഞ്ചുറി പൂര്‍ത്തിയാക്കിയത്.
ഡെറാഡൂണ്‍: റെക്കോഡുകളുടെ പെരുമഴ തീര്‍ത്ത് അഫ്ഗാനിസ്ഥാന്‍- അയര്‍ലന്‍ഡ് രണ്ടാം ടി20. ടോസ് നേടി ബാറ്റിങ് ആരംഭിച്ച അഫ്ഗാനിസ്ഥാന്‍ നിരവധി റെക്കോഡുകളാണ് സ്വന്തമാക്കിയത്. അഫ്ഗാന്‍ ഓപ്പണര്‍ ഹസ്രത്തുള്ള സസൈ (62 പന്തില്‍ 162) നേടിയ അതിവേഗ സെഞ്ചുറിയാണ് അഫ്ഗാന്‍ ടി20യിലെ ഏറ്റവും വലിയ സ്‌കോര്‍ സമ്മാനിച്ചത്. 16 സിക്‌സുകളും 19 ഫോറും അടങ്ങുന്നതായിരുന്നു സസൈയുടെ ഇന്നിങ്‌സ്. 42 പന്തിലാണ് താരം സെഞ്ചുറി പൂര്‍ത്തിയാക്കിയത്.
റെക്കോഡുകള്‍ വേറെയുമുണ്ട്. ടി20യിലെ ഉയര്‍ന്ന കൂട്ടുക്കെട്ട് എന്ന റെക്കോഡിന്റെ ഉടമകളും ഇനി അഫ്ഗാന്‍ ഓപ്പണര്‍മാര്‍ തന്നെ. ഉസ്മാന്‍ ഘനിക്കൊപ്പം (48 പന്തില്‍ 73) പടുത്തുയര്‍ത്തിയത് 236 റണ്‍സിന്റെ കൂട്ടുക്കെട്ട്. ഓസ്‌ട്രേലിയയുടെ ആരോണ്‍ ഫിഞ്ച് - ഡാര്‍സി ഷോട്ട് എന്നിവരുടെ പേരിലുണ്ടായിരുന്ന 223 റണ്‍സിന്റെ റെക്കോഡാണ് അഫ്ഗാന്‍ ഓപ്പണര്‍മാരുടെ പേരിലായത്.
ഉയര്‍ന്ന സ്‌കോറിന്റെ കാര്യത്തില്‍ അഫ്ഗാന്‍ ഓസ്‌ട്രേലിയയേയും മറികടന്നു. 263 റണ്‍സാണ് ഓസീസിന്റെ പേരിലുണ്ടായിരുന്നത്. ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ എന്ന പേരും അഫ്ഗാന്റെ പേരിലായി. 22 സിക്‌സുകളാണ് അഫ്ഗാന്‍ താരങ്ങള്‍ പറത്തിയയത്. വെസ്റ്റ് ഇന്‍ഡീസിന്റെ പേരിലുണ്ടായിരുന്ന 21 സിക്‌സുകളാണ് അഫ്ഗാന്‍ മറികടന്നത്.
എന്നാല്‍ ആരോണ്‍ ഫിഞ്ചിന്റെ പേരിലുണ്ടായിരുന്ന ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ മറകടക്കാന്‍ സസൈക്ക് സാധിച്ചില്ല. 172 റണ്‍സാണ് ടി20യിലെ ഉയര്‍ന്ന സ്‌കോര്‍. ഫിഞ്ചിന്റെ തന്നെ പേരിലുള്ള രണ്ടാമത്തെ ഉയര്‍ന്ന സ്‌കോര്‍ (156) അഫ്ഗാന്‍ താരം മറികടന്നു. ഗ്ലെന്‍ മാക്‌സ്‌വെല്‍ (145), ഇവിന്‍ ലൂയിസ് (125) എന്നിവരെയും മറികടന്ന് സസൈ രണ്ടാമതെത്തി.
