അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ട്വീറ്റ് വിവാദത്തില്‍

ഫിൻലാൻഡ്: ​ലോക അണ്ടർ 20 അത്‌ലറ്റിക്‌സ്​ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ 400 മീറ്ററില്‍ സ്വർണം കരസ്ഥമാക്കി ചരിത്രം കുറിച്ച ഹിമാ ദാസിനെ അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അപമാനിച്ചതായി ആരോപണം. ഹിമാ ദാസിനെ അഭിനന്ദിച്ചുകൊണ്ടുള്ള ഫെഡറേഷന്‍റെ ട്വീറ്റിനെതിരെയാണ് വിമര്‍ശനം ഉയരുന്നത്.

'ചരിത്ര നേട്ടത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ഹിമായുടെ ഇംഗ്ലീഷ് മോശമായിരുന്നു' എന്ന പ്രയോഗമാണ് വിവാദമായത്. വിവാദമായ ട്വീറ്റിലെ സ്‌പീക്കിംഗ് എന്ന വാക്കില്‍ അക്ഷരത്തെറ്റു വന്നുവെന്നതും ആരാധകരെ ചൊടുപ്പിച്ചു. അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അഭിനന്ദന ട്വീറ്റ് താരത്തിന്‍റെ നേട്ടത്തെ വിലകുറച്ചു കാണിക്കുന്നതായാണ് ആരോപണം. 

400 മീറ്റര്‍ ഓട്ടം ഇംഗ്ലീഷ് പരീക്ഷയാണോ എന്ന ചോദ്യവും ആരാധകര്‍ ഉന്നയിക്കുന്നുണ്ട്. ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം യൂത്ത്​ മീറ്റ്​ ട്രാക്ക്​ഇനത്തിൽ സ്വർണം നേടുന്നത്​. 51.46 സെക്കൻഡിൽ ഫിനിഷ്​ ചെയ്താണ്​ഹിമാ സ്വര്‍ണം കരസ്ഥമാക്കിയത്. അസമിലെ നാ​ഗൻ ജില്ലയിലെ ധിംങ്ങ് ​ഗ്രാമത്തിലെ ഒരു കർഷകന്‍റെ മകളാണ് പതിനെട്ടുകാരി ഹിമാ ദാസ്. 

Scroll to load tweet…