വിന്‍ഡീസിനെതിരെ ലോക ഇലവനെ നയിക്കുക ഷാഹിദ് അഫ്രിദി

ദുബായ്: വിന്‍ഡീസിനെതിരെ ലോഡ്‌സില്‍ ഈ മാസം 31ന് നടക്കുന്ന ടി20യില്‍ ലോക ഇലവനെ നയിക്കുക പാക് താരം ഷാഹിദ് അഫ്രിദി. പരിക്കേറ്റ് ഇയാന്‍ മോര്‍ഗന്‍ പിന്‍മാറിയതോടെയാണിത്. അതേസമയം മോര്‍ഗന് പകരം സാം ബില്ലിംഗ്സാണ് ടീമിലെത്തുക. 

വെസ്റ്റിന്‍ഡീസില്‍ ചുഴലിക്കാറ്റില്‍ തകര്‍ന്ന സ്റ്റേഡിയം പുനര്‍നിര്‍മ്മിക്കാനുള്ള പണം കണ്ടെത്താനാണ് ഐസിസി മത്സരം സംഘടിപ്പിക്കുന്നത്. ബില്ലിംഗ്സിന് പുറമെ സാം കൂറന്‍, തൈമല്‍ മില്‍സ് എന്നീ ഇംഗ്ലണ്ട് താരങ്ങളെയും ലോക ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.