നേരത്തെ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനും പിന്നീട് മെന്ററുമായിരുന്നു രാഹുല്‍ ദ്രാവിഡ്. 

പൂനെ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡില്‍ നിന്ന് ഇപ്പോഴും പഠിച്ചുക്കൊണ്ടിരിക്കുകയാണെന്ന് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ. നേരത്തെ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനും പിന്നീട് മെന്ററുമായിരുന്നു രാഹുല്‍ ദ്രാവിഡ്. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിന് ശേഷം ദ്രാവിഡിനെ നേരില്‍ കണ്ടു. ടീമിന്റെ വിജയത്തില്‍ അതിയായ സന്തോഷമുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞത് രാജസ്ഥാന്‍ റോയല്‍സ് നന്നായി കളിക്കുന്നുവെന്ന് തന്നെയാണ്.

ദ്രാവിഡില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുന്നു. അദ്ദേഹം ടീമിനെ നയിക്കുന്ന സമയത്ത് ഒരുപാട് കാര്യങ്ങള്‍ മനസിലാക്കി. ഫീല്‍ഡിലും പുറത്തും അദ്ദേഹം എന്നും ഒരു മാതൃക തന്നെയാണ്. അദ്ദേഹം താരങ്ങളേയും സപ്പോര്‍ട്ടിങ് സ്റ്റാഫിനേയും പിന്തുണക്കുന്ന രീതിയും ഏറെ പ്രശംസയര്‍ഹിക്കുന്നതാണെന്നും രഹാനെ കൂട്ടിച്ചേര്‍ത്തു.