ഭാവിയില്‍ ഇന്ത്യന്‍ ടീമില്‍ ഒരു അവന് മാത്രമായി ഒഴിഞ്ഞിരിപ്പുണ്ടെന്നും ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ വ്യക്തമാക്കി.
ജയ്പ്പുര്: അവന് ഇന്ത്യന് ക്രിക്കറ്റ് ടീമിന്റെ ഭാവിയാണ്... ഞങ്ങളുടെ പിന്തുണ എപ്പോഴുമുണ്ട്. മറ്റാരുമല്ല ഇത് പറയുന്നത്, രാജസ്ഥാന് റോയല്സ് ക്യാപ്റ്റന് അജിന്ക്യ രഹാനെയാണ്. റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരേ സഞ്ജുവിന്റെ ഇന്നിങ്സിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു രഹാനെ ഇക്കാര്യം പറഞ്ഞത്.
സാങ്കേതിക തികവും കഴിവും വേണ്ടുവോളമുള്ളതാരമാണ് സഞ്ജു. അവന് ഞങ്ങളുടെ ടീമില് കളിക്കുന്നതില് ഏറെ സന്തോഷം. ഭാവിയില് ഇന്ത്യന് ടീമില് ഒരു അവന് മാത്രമായി ഒഴിഞ്ഞിരിപ്പുണ്ടെന്നും ഇന്ത്യന് ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന് വ്യക്തമാക്കി.
ഇപ്പോഴത്തെ ഇന്ത്യന് ക്രിക്കറ്റര്മാരില് ക്ലാസിക് ശൈലിക്ക് ഉടമയാണ് അജിന്ക്യ രഹാനെ. രഹാനെയുടെ വാക്കുകളിലുണ്ട്, സഞ്ജു കളിച്ച ഇന്നിങ്സിന്റെ മഹത്വം. രഹാനെപ്പോലെ മറ്റു ഇന്ത്യന് താരങ്ങളും ക്രിക്കറ്റ് പണ്ഡിതരും ആരാധകരും ആഗ്രഹിക്കുന്നുണ്ട് സഞ്ജുവിനെ ദേശീയ കുപ്പായത്തില് കാണാന്.
