2008 മുതല്‍ 12 വരെ ബാഴ്‌സലോണയുടെ താരമായിരുന്നു ഹെലേബ്. 

മോസ്‌കോ: നയിക്കുന്ന കാര്യത്തില്‍ മെസിയേക്കാള്‍ കേമന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണെന്ന് മുന്‍ ബാഴ്‌സലോണ താരം അലക്‌സാണ്ടര്‍ ഹെലേബ്. 2008 മുതല്‍ 12 വരെ ബാഴ്‌സലോണയുടെ താരമായിരുന്നു ഹെലേബ്. 

റോമയ്‌ക്കെതിരേ പ്രകടനം ആധാരമാക്കിയാണ് ബെലാറസ് താരം ഇക്കാര്യം വ്യക്തമാക്കിയത്. റയല്‍ മാഡ്രിഡ് വേണ്ടി കളിക്കുമ്പോള്‍ ക്രിസ്റ്റിയാനോ നന്നായി കളിക്കുന്നവന്‍ കൂടിയാണ്. ടീമിനെ മുന്നോട്ട് നയിക്കാനും അയാള്‍ക്ക് പ്രത്യേക കഴിവുണ്ട്. മെസിയോടുള്ള എല്ലാം ബഹുമാനത്തോട് കൂടിയുമാണ് ഞാന്‍ പറയുന്നത്. എന്നാല്‍ മെസി ലോകത്തിലെ മികച്ച ഫുട്ബോള്‍ താരമാണ്. ഹെലേബ് വ്യക്തമാക്കി. 

2008ല്‍ ആഴ്‌സനില്‍ നിന്നാണ് ഹെലേബ് ബാഴ്‌സലോണയിലെത്തിയത്. എന്നാല്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ താരത്തിന് സാധിച്ചില്ല. ബാഴ്‌സയ്ക്കായി ഗോളൊന്നും നേടാന്‍ വിങ്ങര്‍ക്ക് സാധിച്ചിരുന്നില്ല.

എന്നാല്‍ മെസി ലോകത്തിലെ മികച്ച ഫുട്ബോള്‍ താരമാണ്.