നാപോളിക്കെതിരായ മത്സരത്തിന്റെ മൂന്നാം മിനിട്ടിലാണ് ലിവര്‍പൂളിനുവേണ്ടി അലിസണിന്‍റെ അത്ഭുത പാസ് പിറന്നത്

ഗോള്‍ കീപ്പര്‍മാരുടെ വിസ്മയപ്രകടനങ്ങള്‍ കാല്‍പന്തുലോകത്തെ ത്രസിപ്പിക്കാറുണ്ട്. ഗോളെന്നുറപ്പിച്ച ഷോട്ടുകള്‍ അത്ഭുതകരമായി തട്ടിയകറ്റുമ്പോള്‍ ഒരു ജനതയുടെ വിശ്വാസം കൂടിയാണ് അവര്‍ നിലനിര്‍ത്തുന്നത്. എതിരാളികളുടെ പോസ്റ്റിലെത്തി ഗോളടിക്കുന്ന ഗോളിമാര്‍ക്കും പഞ്ഞമില്ല.

അമ്പത് മീറ്റര്‍ നീളത്തിലൊരു ലോങ്ക് റേഞ്ച് പാസ് നല്‍കി ഹിറ്റായിരിക്കുകയാണ് ലിവര്‍പൂളിന്‍റെ ബ്രസീലിയന്‍ ഗോളി ആലിസണ്‍. സീസണില്‍ റെക്കോര്‍ഡ് തുകയ്ക്ക് ലിവര്‍പൂളിലെത്തിയ താരം വിമര്‍ശകര്‍ക്കുള്ള മറുപടി കൂടിയാണ് നീട്ടി നല്‍കിയ പാസിലൂടെ നല്‍കിയത്.

കഴിഞ്ഞ ദിവസം നടന്ന ലിവര്‍പൂള്‍ നാപ്പോളി പോരാട്ടത്തിനിടയിലായിരുന്നു ആലിസണിന്‍റെ ഗംഭീരപാസ്. പ്രതിരോധ താരം നല്‍കിയ മൈനസ് പാസാണ് എതിരാളികലുടെ പോസ്റ്റില്‍ വട്ടമിട്ട് കറങ്ങിയ മുഹമ്മദ് സലയ്ക്ക് ആലിസണ്‍ നീട്ടി നല്‍കിയത്.

കൃത്യമായി പന്ത് പിടിച്ചെടുത്ത സലയാകട്ടെ ടീം ഗെയിമിലൂടെ ആ മുന്നേറ്റത്തെ വലയിലെത്തിച്ചു.ജയിംസ് മിൽനറാണ് നാപോളിയുടെ വല തുളച്ചുകയറിയ ഷോട്ടുതിര്‍ത്തത്.

Scroll to load tweet…