തിരുവനന്തപുരം: കാര്യവട്ടത്തെ കോരിത്തരിപ്പിച്ച് ന്യൂസീലന്‍ഡ് താരത്തിന്‍റെ ലോകോത്തര ക്യാച്ച്. നന്നായി ബാറ്റ് ചെയ്തിരുന്ന മനീഷ് പാണ്ഡെയെ സാറ്റ്നറുടെ അസിസ്റ്റില്‍ ഗ്രാന്‍ഡ്‌ഹോം പിടിയിലൊതുക്കി. പാണ്ഡെ ഉയര്‍ത്തിയടിച്ച പന്ത് ബൗണ്ടറിലൈനില്‍ പറന്നുപിടിച്ച സാറ്റ്നര്‍ നിലത്ത് വീഴും മുമ്പ് വായുവില്‍ പന്ത് ഗ്രാന്‍ഡ്‌ഹോമിന് എറിഞ്ഞ് നല്‍കി. 

ഗ്രാന്‍ഡ്‌ഹോം അനായാസം പന്ത് കൈപ്പിടിയിലൊതുക്കിയതോടെ ഗ്രീന്‍ഫീല്‍ഡിലെ കാണികള്‍ ഒരു നിമിഷം സ്‌തംബ്‌ദരായി. അവിശ്വസനീയ ക്യാച്ചില്‍ നടുക്കത്തോടെയാണ് പാണ്ഡെ ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയത്. തകര്‍ത്തടിച്ച് 11 പന്തില്‍ സിക്‌സും ബൗണ്ടറിയുമടക്കം 17 റണ്‍സ് മനീഷ് പാണ്ഡെ നേടി.

Scroll to load tweet…