ദില്ലി: ഓസ്‌ട്രേലിയന്‍ സൂപ്പര്‍ സീരീസ് കിരീടം നേടിയ ബാഡ്മിന്റണ്‍ താരം കിഡംബി ശ്രീകാന്തിന് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയുടെ വക അപ്രതീക്ഷിത സമ്മാനം. മഹീന്ദ്രയുടെ മുന്‍നിര മോഡലായ TUV 300 മോഡലാണ് ആനന്ദ് മഹീന്ദ്ര ശ്രീകാന്തിന് സമ്മാനമായി നല്‍കുന്നത്. ട്വിറ്ററിലൂടെയാണ് ആനന്ദ് മഹീന്ദ്ര തന്റെ ഇക്കാര്യം വ്യക്തമാക്കിയത്. 7.56 ലക്ഷം രൂപ മുതല്‍ 9.93 ലക്ഷം രൂപ വരെയാണ് TUV 300 ഡല്‍ഹി എക്‌സ്‌ഷോറൂം വില.

Scroll to load tweet…

Scroll to load tweet…

ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ഫൈനലില്‍ ഒളിമ്പിക്‌സ് ചാമ്പ്യനായ ചൈനയുടെ ചെന്‍ ലോങ്ങിനെയാണ് പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് കിരീടം നേടിയത്. ശ്രീകാന്തിന്റെ കരിയറിലെ നാലാമത്തെ സൂപ്പര്‍ സീരീസ് കിരീടമാണിത്. ഓസ്‌ട്രേലിയന്‍ ഓപ്പണിന് തൊട്ടുമുമ്പ് ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് പ്രീമിയര്‍ കിരീടവും ശ്രീകാന്ത് സ്വന്തമാക്കിയിരുന്നു. 

നേരത്തെ ഇന്ത്യന്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍ 5 ലക്ഷം രൂപ ശ്രീകാന്തിന് സമ്മാനമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷം ആഭിനന്ദനം അറിയിച്ച ആനന്ദ് മഹീന്ദ്രയോട് ക്രിക്കറ്റിന് ലഭിക്കുന്ന പരിഗണനയുടെ ചെറിയൊരംശം പോലും ബാഡ്മിന്റണ്‍ താരങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും അഭിമാനിക്കാവുന്ന വിജയം നല്‍കിയ ശ്രീകാന്തിന് വെറും 5 ലക്ഷം മാത്രമാണ് ലഭിച്ചതെന്നും കാണിച്ച് ഒരു ആരാധകന്‍ അയച്ച ട്വിറ്റീന് ശേഷമാണ് സമ്മാനം നല്‍കുന്ന കാര്യം ആനന്ദ് മഹീന്ദ്ര വ്യക്തമാക്കിയത്.