അനസ് കേരള ബ്ലാസ്റ്റേഴ്‌സില്‍

First Published 30, Mar 2018, 3:52 PM IST
anas to kerala blasters
Highlights
  • അടുത്ത സീസണില്‍ കൊണ്ടോട്ടിക്കാരന്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനായി കളിക്കും.

കൊച്ചി: ഇന്ത്യയില്‍ ലഭിക്കാവുന്നതില്‍ ഏറ്റവും മികച്ച പ്രതിരോധക്കാരില്‍ ഒരളായ അനസ് എടത്തൊടിക സീസണ്‍ തുടക്കത്തില്‍ പറഞ്ഞ് വാക്ക് അച്ചട്ടായി. അടുത്ത സീസണില്‍ കൊണ്ടോട്ടിക്കാരന്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനായി കളിക്കും. രണ്ട് വര്‍ഷത്തെ കരാറിലാണ് അനസ് മഞ്ഞപ്പടയുമായി കരാര്‍ ഒപ്പിട്ടത്. ഒരു വര്‍ഷം ഒന്നര കോടിയായിരിക്കും അനസിന്റെ വരുമാനം.
 
ഇതിനകം തന്നെ മുംബൈ സിറ്റി താരമായ എം പി സക്കീറുമായും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് താരം അബ്ദുല്‍ ഹക്കുവുമായും കരാറില്‍ എത്തിയിട്ടുണ്ട്. കൂടുതല്‍ മലയാളി താരങ്ങളെ ടീമിക്കുന്നതിന്റെ ഭാഗമായാണ് അനസിനെ ടീമിലേക്കെത്തുക. എന്നാല്‍ സൂപ്പര്‍ കപ്പില്‍ ജംഷഡ്പുര്‍ എഫ്‌സിക്കായി കളിച്ച ശേഷം മാത്രമേ ബ്ലാസ്റ്റേഴ്‌സില്‍ കളിക്കൂ. 

അനസ് എത്തുന്നതോടെ ജിങ്കന്‍-അനസ് എന്ന ഇന്ത്യന്‍ ടീമിലെ സെന്റര്‍ ബാക്ക് കൂട്ടുകെട്ട് കേരളത്തിന് സ്വന്തമാകും. കേരള ബ്ലാസ്റ്റേഴ്‌സില്‍ കളിക്കുക എന്നത് തന്റെ ലക്ഷ്യമാണെന്നും കരിയര്‍ അവസാനിക്കുന്നതിന് മുന്നേ ബ്ലാസ്റ്റേഴ്‌സിനായി ബൂട്ട് കെട്ടണമെന്നും അനസ് ഈ സീസണ്‍ തുടക്കത്തില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ തവണ ഡ്രാഫ്റ്റിലൂടെ ആയിരുന്നു അനസിനെ ജംഷഡ്പുര്‍ സ്വന്തമാക്കിയത്. പരിക്ക് കാരണം ഈ സീസണിലെ ഭൂരിഭാഗവും അനസിന് നഷ്ടമായിയിരുന്നു.

loader