ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസിലെ പുരുഷ സിംഗിള്‍സില്‍ ബ്രിട്ടീഷ് താരവും രണ്ടാംസീഡുമായ ആന്‍ഡി മറേ, ആദ്യറൗണ്ടില്‍ അട്ടിമറിയില്‍ നിന്ന് രക്ഷപ്പെട്ടു. ചെക് താരം റാഡെക് സ്റ്റെപ്പനെകിനെ അഞ്ച് സെറ്റ്
നീണ്ട കടുത്ത പോരാട്ടത്തില്‍ മറേ മറികടന്നു. ആദ്യ 2 സെറ്റും നഷ്‌ടപ്പെട്ട ശേഷമാണ് മറേ തിരിച്ചുവന്നത്. സ്കോര്‍ 3 - 6, 3 - 6, 6 - 0 , 6 - 3, 7 - 5.

അതേസമയം മുന്‍ ചാന്പ്യന്‍ റാഫേല്‍ നദാല്‍ അനായാസ ജയത്തോടെ തുടങ്ങി. ആദ്യ റൗണ്ടില്‍ ഓസ്‍ട്രേലിയന്‍ താരം ഗ്രോത്തിനെ ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്ക് നദാല്‍ തകര്‍ത്തു.