Asianet News MalayalamAsianet News Malayalam

ഏഞ്ചലിക് കെര്‍ബര്‍ ഒന്നാം റാങ്കില്‍

angelique kerber ebters world ranking one
Author
First Published Sep 12, 2016, 4:09 PM IST

ലണ്ടന്‍: ഏഞ്ചലിക് കെര്‍ബര്‍ ലോക വനിതാ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തി. ഇന്ന് പുറത്തിറങ്ങിയ പുതിയ പട്ടികയിലാണ് കെര്‍ബറിന്റെ മുന്നേറ്റം. യുഎസ് ഓപ്പണിലെ  കിരീടനേട്ടമാണ് കെര്‍ബറിനെ ഒന്നാ റാങ്കിലെത്തിച്ചത്. 186 ആഴ്ച ഒന്നാം റാങ്കിലായിരുന്ന അമേരിക്കയുടെ സെറീന വില്ല്യംസ് പിന്തള്ളപ്പെട്ടു. ഈ വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കിരീടം നേടിയ കെര്‍ബര്‍ വിംബിള്‍ഡണ്‍  ഫൈനിലല്‍ തോറ്റിരുന്നു. യു എസ് ഓപ്പണ്‍ ഫൈനലില്‍ പ്ലിസ്‌കോവയെ തോല്‍പ്പിച്ചാണ് ഏഞ്ചലിക് കെര്‍ബര്‍ കിരീടം നേടിയത്. സ്റ്റെഫി ഗ്രാഫിന് ശേഷം വനിതാ ടെന്നീസ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തുന്ന ജര്‍മ്മന്‍ താരമാണ് ഏഞ്ചലിക് കെര്‍ബര്‍.

Follow Us:
Download App:
  • android
  • ios