ഏഞ്ചലോ മാത്യൂസിനെ ഒഴിവാക്കി ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ശ്രീലങ്കൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഏഷ്യാ കപ്പിലെ ടീമിന്‍റെ മോശം പ്രകടനത്തെ തുടർന്ന് കഴിഞ്ഞ ദിവസം മാത്യൂസിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് പതിനഞ്ച അംഗ ടീമിൽ നിന്നും ഒഴിവാക്കിയിരിക്കുന്നത്.
കൊളംബോ: ഏഞ്ചലോ മാത്യൂസിനെ ഒഴിവാക്കി ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ശ്രീലങ്കൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഏഷ്യാ കപ്പിലെ ടീമിന്‍റെ മോശം പ്രകടനത്തെ തുടർന്ന് കഴിഞ്ഞ ദിവസം മാത്യൂസിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് പതിനഞ്ച അംഗ ടീമിൽ നിന്നും ഒഴിവാക്കിയിരിക്കുന്നത്.
31കാരനായ മാത്യൂസ് 203 ഏകദിനത്തിൽ നിന്ന് 5380 റൺസും 114 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. ഇതേസമയം, ടെസ്റ്റ് ടീമിൽ മാത്യൂസിനെ നിലനിർത്തിയിട്ടുണ്ട്. ടെസ്റ്റിന് പിന്നാലെ ഏകദിനത്തിലും ദിനേശ് ചണ്ഡിമലാവും ഇനി ലങ്കയെ നയിക്കുക. ഇംഗ്ലണ്ടിനെതിരെ അഞ്ച് ഏകദിനവും മൂന്ന് ടെസ്റ്റ് ടെസ്റ്റുമാണ് പരന്പരയിൽ ഉള്ളത്.
മോശം പ്രകടനത്തിന്റെ പേരില്‍ പുറത്താക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും ആവശ്യപ്പെട്ടാല്‍ സ്വയം പിന്‍മാറാമെന്നും മാത്യൂസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോര്‍ ഘട്ടത്തില്‍പോലും കടക്കാതെ അഫ്ഗാനോടും ബംഗ്ലാദേശിനോടും തോറ്റ് ലങ്ക പുറത്തായിരുന്നു.
