ടാര്‍ഗറ്റ് ഒളിംപിക് പോഡിയം പദ്ധതി വിപുലീകരിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളെ പിന്തുണച്ച് ഒളിംപ്യന്‍ അഞ്ജലി ഭഗവത്. ഷൂട്ടിംഗില്‍ കൗമാരതാരങ്ങള്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. ടീം തെരഞ്ഞെടുപ്പില്‍ ശ്രദ്ധിച്ചാല്‍, റിയോ ഒളിംപിക്സിലെ പിഴവുകള്‍ ഒഴിവാക്കാമെന്നും അഞ്ജലി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തിരുവനന്തപുരം: ടാര്‍ഗറ്റ് ഒളിംപിക് പോഡിയം പദ്ധതി വിപുലീകരിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളെ പിന്തുണച്ച് ഒളിംപ്യന്‍ അഞ്ജലി ഭഗവത്. ഷൂട്ടിംഗില്‍ കൗമാരതാരങ്ങള്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. ടീം തെരഞ്ഞെടുപ്പില്‍ ശ്രദ്ധിച്ചാല്‍, റിയോ ഒളിംപിക്സിലെ പിഴവുകള്‍ ഒഴിവാക്കാമെന്നും അഞ്ജലി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഒളിംപിക്സ് മെഡല്‍ ലക്ഷ്യമാക്കിയുള്ള തയ്യാറെടുപ്പുകള്‍ക്കായി തുടങ്ങിയ ടാര്‍ഗറ്റ് ഒളിംപിക് പോഡിയം പദ്ധതിയിൽ
,കോമൺവെല്‍ത്ത്-ഏഷ്യന്‍ ഗെയിംസുകളും ഉള്‍പ്പെടുത്തിയതിനെതിരൊയ വിമര്‍ശനങ്ങളെ സമിതി അംഗവും ഷൂട്ടിംഗ് മുന്‍ താരവുമായ അഞ്ജലി ഭഗവത് തള്ളി. ഒളിംപിക് ടീമിൽ സഹതാരമായിരുന്ന കായികമന്ത്രി രാജ്യവര്‍ധന്‍ സിംഗ് രാത്തോഡിന്റെ നടപടികള്‍ക്ക് പൂര്‍ണ പിന്തുണയുണ്ടെന്നും അഞ്ജലി പറഞ്ഞു.

പ്രൊഫഷണൽ ഷൂട്ടിംഗിലെത്തി മൂന്ന് പതിറ്റാണ്ട് കഴിഞ്ഞിട്ടും പരിശീലകയായി കൗമാരതാരങ്ങളായ മനു ഭാക്കറിലും അനീഷിലും ഏറെ പ്രതീക്ഷ വയ്ക്കുകയാണ് അഞ്ജലി. രാജ്യത്തിനായി 31 സ്വര്‍ണം അടക്കം 61 മെഡൽ നേടിയിട്ടുള്ള അഞ്ജലി , രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരജേതാവ് കൂടിയാണ്.