അഞ്ജു ബോബി ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ...

ഒരിക്കല്‍ കുടുംബ സമേതം ഞാന്‍ ട്രെയിനില്‍ യാത്ര ചെയ്യവേ ആണ് ഇ.പി. ജയരാജനെ പരിചയപ്പെടുന്നത്. അന്ന് അദ്ദേഹം എന്റെ പേര് വിളിച്ചാണ് സംസാരിച്ചത്. എന്നെ പോലെ ഒരു അത്‌ലറ്റിനെ കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കുന്ന അദ്ദേഹത്തിന് മുഹമ്മദ് അലിയെ അറിയില്ല എന്ന് കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ പ്രയാസം. ടെലിഫോണില്‍ ചോദ്യം കേട്ടതിലെ ആശയകുഴപ്പം ആകാന്‍ ആണ് സാധ്യത. അതുകൊണ്ട് തന്നെ ഒരു മരമണ്ടന്‍ എന്ന തരത്തിലുള്ള പ്രചരണം അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്.

തീരുമാനം എടുക്കാന്‍ കഴിവുള്ള ഒരു നേതാവാണ് എന്നാണ് ഞാന്‍ ജയരാജനെ കുറിച്ച് കേട്ടിട്ടുള്ളത്. അങ്ങനെ ഒരാളാണ് സ്‌പോര്‍ട്‌സ് മന്ത്രി ആകേണ്ടത്. എനിക്ക് ഇപ്പോഴും നല്ല പ്രതീക്ഷ ഉണ്ട്. ഗണേഷ് കുമാറിന് പൂര്‍ത്തിയാക്കാന്‍ പറ്റാതെ പോയത് ജയരാജന്‍ പൂര്‍ത്തിയാക്കട്ടെ.