ക്ലബ് ഭാവി ലോകകപ്പിന് മുന്‍പ് പ്രഖ്യാപിക്കുമെന്ന് അത്‌ലറ്റിക്കോ സ്‌ട്രൈക്കര്‍

പാരിസ്: ക്ലബ്ബ് കരിയറിലെ ഭാവി ലോകകപ്പിന് മുന്‍പ് പ്രഖ്യാപിക്കുമെന്ന് അത്‌ലറ്റിക്കോ സ്‌ട്രൈക്കര്‍ ഗ്രീസ്മാന്‍. ബാഴ്സലോണയിലേക്ക് കൂടുമാറുമെന്ന റിപ്പോര്‍ട്ടിനിടെയാണ് ഫ്രഞ്ച് താരത്തിന്‍റെ നിര്‍ണായക പ്രഖ്യാപനം. ഗ്രീസ്മാന്‍ തീരുമാനം വൈകിക്കരുതെന്ന് ബാഴ്സലോണ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. 

അത്‌ലറ്റിക്കോയിൽ തുടരണം എന്ന് ആവശ്യപ്പെട്ട് ഗ്രീസ്മാനെ പരിശീലകന്‍ സിമയോണി എല്ലാ ദിവസവും ഫോണിൽ വിളിക്കുന്നതായാണ് സ്പാനിഷ് മാധ്യമങ്ങളിലെ വാര്‍ത്തകള്‍. കഴിഞ്ഞ സീസണിൽ 29 ഗോളുകള്‍ നേടിയ ഗ്രീസ്മാന്‍ യൂറോപ്പ ലീഗ് ഫൈനലില്‍ ഇരട്ടഗോള്‍ നേടിയിരുന്നു. ലോകകപ്പില്‍ ഫ്രാന്‍സിന്‍റെ നിര്‍ണായക താരങ്ങളിലൊരാള്‍ കൂടിയാണ് ഗ്രീസ്മാന്‍