ക്വാലലംപുര്‍: കേരളത്തിന്റെ സ്വന്തം ക്ലബുകളായ കേരള ബ്ലാസ്റ്റേഴ്‌സ്, ഗോകുലം എഫ്‌സി എ്ന്നിവര്‍ക്കായി കളിച്ച അന്റോണിയോ ജര്‍മന്‍ ഇനി മലേഷ്യന്‍ ക്ലബില്‍ പന്ത് തട്ടും. മലേഷ്യന്‍ സൂപ്പര്‍ ലീഗ് ക്ലബായ സെലെങ്കോര്‍ എഫ്.എയിലേക്കാണ് ജര്‍മ്മന്‍ എത്തിച്ചേര്‍ന്നത്. റെഡ് ജയന്റ്‌സ് എന്ന് വിളിപ്പേരുള്ള സെലെങ്കോര്‍ മലേഷ്യയിലെ ഏറ്റവും പ്രശസ്തമായ ക്ലബ്ബുകളില്‍ ഒന്നാണ്.

ഈ സീസണിലാണ് ജര്‍മന്‍ കോഴിക്കോടെത്തിയത്. ഗോകുലം എഫ്‌സിക്കായി കളിക്കാനായാണ് താരം വീണ്ടും കേരളത്തിലെത്തിയത്. എന്നാല്‍ ടീമിനൊപ്പം ഫോമിലെത്താന്‍ കഴിയാതിരുന്ന ജര്‍മന്‍ പിന്നീട് ക്ലബ് വിടുകയായിരുന്നു. ഗോകുലത്തില്‍ എത്തുന്നതിനു മുന്‍പ് കേരളം ബ്ലാസ്റ്റേഴ്സിന്റെ താരമായിരുന്നു. ബ്ലാസ്റ്റേഴ്സിന് വേണ്ടി ആറും ഗോകുലത്തിന് വേണ്ടി രണ്ടു ഗോളുകള്‍ നേടി.