കൊച്ചി; കഴിഞ്ഞ ഐ എസ് എല്‍ സീസണുകളിലെ ഏറ്റവുമധികം ജനപ്രീതിയുള്ള ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളില്‍ ഒരാളായിരുന്നു ആന്‍റോണിയോ ജര്‍മന്‍. ബ്ലാസ്‌റ്റേഴ്‌സിന്റെ ഓരോ ട്രാന്‍സ്ഫര്‍ വാര്‍ത്ത വരുമ്പോഴും ആരാധകര്‍ ക്ലബ്ബിലേക്ക് തിരിച്ചുവരണമെന്ന് ആഗ്രഹിച്ച ഒരു കളിക്കാരനാണ് ജര്‍മന്‍.
ഇപ്പോള്‍ ജര്‍മന്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സിലേക്ക് തിരിച്ചുവരണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ്. 

Scroll to load tweet…

‘തന്നെ ആരെങ്കിലും ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചുകൊണ്ടു വരൂ’ എന്നപേക്ഷിച്ചിരിക്കുകയാണ് താരം. ട്വിറ്ററിലൂടെ ജര്‍മന്‍ ബ്ലാസ്റ്റേഴ്‌സിലേക്ക് വരാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്. നിലവില്‍ ജര്‍മന്‍ ഇംഗ്ലണ്ടിലെ നാഷണല്‍ സൗത്ത് ലീഗ് രണ്ടാം ഡിവിഷനിലെ ഹെമല്‍ ഹെംസ്റ്റഡിലാണ് കളിക്കുന്നത്.

കഴിഞ്ഞ രണ്ട് സീസണുകളില്‍ നിന്നായി ബ്ലാസ്റ്റേഴ്‌സിനു വേണ്ടി ആറു ഗോളുകള്‍ നേടിയ് ജര്‍മന്‍ നേരത്തെയും ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചുവരണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട് . ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചുവരണമെന്ന് അതിയായ ആഗ്രഹമുണ്ട് എന്നാല്‍ മാനേജ്‌മെന്റ് തന്നെ സമീപിച്ചിട്ടില്ല എന്ന് ജര്‍മന്‍ മുമ്പ് ട്വീറ്റ് ചെയ്തിരുന്നു. പിന്നീട് പുള്‍ഗ ടീമിലെത്തിയപ്പോഴും പുള്‍ഗയ്‌ക്കൊപ്പം കളിക്കാന്‍ ആഗ്രഹമുണ്ട് എന്ന് ട്വീറ്റ് ചെയ്തിരുന്നു.