ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയുടെയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയുടെയും വിവാഹാഘോഷങ്ങള്‍ക്ക് കെട്ടടങ്ങിയിട്ടില്ല. ഇരുവരുടെയും വിവാഹ ശേഷം നടക്കുന്ന രണ്ടാം വിവാഹ സ്ത്കാരത്തില്‍ പങ്കെടുത്ത് ബോളിവുഡ് ക്രിക്കറ്റ് സൂപ്പര്‍ താരങ്ങള്‍. മുംബൈ ലോവര്‍ പാരലിലുള്ള സെന്‍റ് റെഗിസ് ആസ്റ്റര്‍ ബാള്‍റൂമിലാണ് റിസപ്ഷന്‍ ഒരുക്കിയത്.
വിരേന്ദര്‍ സേവാഗ്, സുനില്‍ ഗവാസ്‌ക്കര്‍, മനീഷ് പാണ്ഡെ, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, ആര്‍ അശ്വിന്‍, ചേതേശ്വര്‍ പുജാര തുങ്ങിയ ക്രിക്കറ്റ് രംഗത്തുള്ള പ്രമുഖര്‍ക്കൊപ്പം നിരവധി ബോളിവുഡ് താരങ്ങളും പങ്കെടുത്തു. അമിതാഭ്ബച്ചന്‍, അഭിഷേക് ബച്ചന്‍, ഐശ്വര്യറായ്, എ.ആര്‍ റഹ്മാന്‍ അങ്ങനെ നിരവധിപേര്‍ താരങ്ങള്‍ക്ക് ആശംസകള്‍ നേരാന്‍ എത്തി.






ഈ മാസം 11ന് ഇറ്റലിയില്‍ വെച്ചാണ് അനുഷ്‌ക്കയും കോലിയും വിവാഹിതരായത്.കോടികള്‍ മുടക്കിയ ആഡംബര വിവാഹമായിരുന്നു അനുഷ്‌ക കോലിയുടേത്. ബന്ധുക്കള്‍ക്ക് വേണ്ടി ദില്ലിയിൽവെച്ച് നടന്ന വിവാഹസൽക്കാരത്തിൽ പ്രധാനമന്ത്രി ഉള്‍പ്പടെയുള്ള നിരവധിപ്പേര്‍ പങ്കെടുത്തിരുന്നു. നിരവധി ക്രിക്കറ്റ് താരങ്ങളും ഈ വിരുന്നിൽ പങ്കെടുത്തിരുന്നു.
