ഇന്ത്യന്‍ ഹൈകമ്മീഷന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഒരുക്കിയ ചടങ്ങില്‍ നായകന്‍ കോലിയ്ക്കൊപ്പം അമനുഷ്കയും പങ്കെടുത്തിരുന്നു
ലണ്ടന്‍: സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ട്രെന്റിംഗ് ആണ് വിരാട് കോലിയും അനുഷ്ക ശര്‍മ്മയും. വിവാഹത്തിന് ശേഷവും ഇവര്‍ ഇന്റര്‍നെറ്റില്‍ തരംഗമാണ്. ഇംഗ്ലണ്ട് പര്യടനത്തിന് ഇന്ത്യന്‍ താരങ്ങള്‍ കുടുംബമായി യാത്ര ചെയ്തതും പരിശീലന സമയത്ത് കറങ്ങി നടന്നതും വിവാദമായിരുന്നു.
ഇതിനിടെ ലണ്ടനിലെ ഇന്ത്യന്‍ ഹൈകമ്മീഷന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഒരുക്കിയ ചടങ്ങില്‍ നായകന്‍ കോലിയ്ക്കൊപ്പം അമനുഷ്കയും പങ്കെടുത്തിരുന്നു. ഹൈകമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം താരങ്ങളെടുത്ത ഫോട്ടോയിലും കോലിയ്ക്കൊപ്പം അനുഷ്കയും ഉണ്ടായിരുന്നു. ഔദ്യോഗിക ചടങ്ങില്‍ അനുഷ്ക പങ്കെടുത്തതിനെ വിമര്‍ശിച്ചും എന്നാല്‍ അനുകൂലിച്ചും ആളുകള്‍ രംഗത്തെത്തിയിരിക്കുകയാണ്.
ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ അവസാന നിരയിലും അനുഷ്ക ആദ്യ നിരയിലും എന്നാണ് ആളുകള്‍ ഉയര്‍ത്തുന്ന പ്രധാന വിമര്‍ശനം. എന്തിനാണ് ബിസിസിഐ ഒരാളുടെ ഭാര്യയെ പര്യടനത്തില്‍ കൂടെ കൂട്ടാന്‍ അനുവദിക്കുന്നതെന്നും ആളുകള്‍ ചോദിക്കുന്നു.
വിദേശ മണ്ണില്‍ സ്ഥിരം പരാജയമേറ്റ് വാങ്ങുന്നവരെന്ന വിമര്‍ശനം മായ്ച്ചുകളയാനാണ് ഇന്ത്യ ഇത്തവണ ഇംഗ്ലണ്ടിലെത്തിത്. ട്വന്റി-20 പരമ്പരയില്‍ വിജയം നേടിയ ഇന്ത്യയ്ക്ക് പക്ഷേ ഏകദിനത്തില്‍ അടിയറവ് പറയേണ്ടി വന്നു. തുടര്‍ന്ന് ആരംഭിച്ച ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലും കോലിയും സംഘവും തോല്‍വി സമ്മതിച്ചു. നായകന്‍ വിരാട് കോലി ഒഴികെയുള്ള ഒരു ബാറ്റ്സ്മാന്‍മാര്‍ക്കും തിളങ്ങാന്‍ പറ്റാതെ പോയതായിരുന്നു പരാജയത്തിന്റെ കാരണം. ഇതിനെതിരെ മുന്‍താരങ്ങള്‍ അടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു.
