സര്‍ഫ്രാസിന്‍റെ 94 റണ്‍സടിച്ച തകര്‍പ്പന്‍ ഇന്നിംഗ്സില്‍ ശ്രദ്ധേയമായത് ഒരു നില്‍പാണ്. അതാണെങ്കില്‍ ട്രോളര്‍മാര്‍ ആഘോഷമാക്കുകയും ചെയ്തു...
അബുദാബി: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ നായകന്‍റെ ഇന്നിംഗ്സ് പുറത്തെടുത്തു പാക്കിസ്ഥാന്‍ ക്യാപ്‌റ്റന്‍ സര്‍ഫ്രാസ് അഹമ്മദ്. എന്നാല്‍ ആദ്യ ഇന്നിംഗ്‌സിലെ സര്‍ഫ്രാസിന്‍റെ 94 റണ്‍സിനേക്കാള്‍ ശ്രദ്ധേയമായത് മത്സരത്തില്‍ താരത്തിന്‍റെ ഒരു സ്റ്റാന്‍സായിരുന്നു.
സ്‌പിന്നര്‍ ലിയോണിന്‍റെ പന്തില്‍ വിക്കറ്റ് കവര്‍ ചെയ്യാതെ മാറി നിന്നാണ് സര്‍ഫ്രാസ് ബാറ്റ് ചെയ്തത്. വ്യക്തിഗത സ്കോര്‍ 35ല്‍ നില്‍ക്കേയായിരുന്നു ഈ നില്‍പ്.
മത്സരത്തില്‍ 57ന് അഞ്ച് വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്ന പാക്കിസ്ഥാനെ കരകയറ്റുകയായിരുന്നു സര്‍ഫ്രാസ്. ആറാം വിക്കറ്റില്‍ ഫഖര്‍ സല്‍മാനൊപ്പം 147 റണ്‍സും പാക് നായകന്‍ കൂട്ടിച്ചേര്‍ത്തിരുന്നു. ആദ്യ ഇന്നിംഗ്സില്‍ ഫഖര്‍ സല്‍മാനും 94 റണ്‍സെടുത്തു. ആദ്യ ഇന്നിംഗ്‌സില്‍ ഓസീസ് 145ന് പുറത്തായപ്പോള്‍ പാക്കിസ്ഥാന് 282 റണ്‍സെടുക്കാനായി.
