ക്രാസനോഡര്‍: രാജ്യാന്തരഫുട്ബോള്‍ സൗഹ്യദമല്‍സരത്തില്‍ നൈജീരയക്കെതിരെ അര്‍ജന്റീനക്ക് ഞെട്ടിക്കുന്ന തോല്‍വി. രണ്ട് ഗോള്‍ ലീഡെടുത്തശേഷം നാലു ഗോള്‍ വഴങ്ങിയാണ് ലിയോണല്‍ മെസ്സിയില്ലാതെ ഇറങ്ങിയ അര്‍ജന്റീന നാണംകെട്ടത്. മത്സരത്തിനിടെ ബോധക്ഷയമുണ്ടായ സൂപ്പര്‍ സ്ട്രൈക്കര്‍ സെര്‍ജിയോ അഗ്യൂറോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ആശങ്കയ്ക്കിടയാക്കിയെങ്കിലും മണിക്കൂറുകള്‍ക്കുശേഷം അദ്ദേഹം ആശുപത്രി വിട്ടു.

നൈജീരിയക്കായി ഇവോബി ഇരട്ടഗോള്‍ നേടി. ഹിയാനാച്ചോയുടെയും ബ്രിയാന്‍ ഡോവിയുടെയും വകയായിരുന്നു മറ്റ് രണ്ടു ഗോളുകള്‍. എവര്‍ ബനേഗയുടെയും സെര്‍ജിയോ അജീറോയുടെയും വകയായിരുന്നു അര്‍ജന്റീനയുടെ ഗോളുകള്‍.

ജര്‍മനി ഫ്രാന്‍സ് സൗഹ്യദപോരാട്ടം സമനിലയില്‍ അവസാനിച്ചു. ഇരുടീമുകളും രണ്ടുഗോളുകള്‍ വീതം സ്വന്തമാക്കി. ഫ്രാന്‍സിനായി അലക്സാണ്ടറാ ലക്കാസെറ്റിയുടെ വകയായിരുന്നു രണ്ടുഗോളും. ജര്‍മനിക്കായി വെര്‍ണറും സ്റ്റിന്‍ഡലും ഒാരോഗോളുകള്‍ വീതം നേടി. മറ്റൊരു മല്‍സരത്തില്‍ ഇംഗ്ലണ്ട് -ബ്രസീല്‍ പോരാട്ടം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു.