ബൊക്ക ജൂനിയേഴ്‌സിന്റെ ഹോം ഗ്രൗണ്ടില്‍ മേയ് 29നാണ് മത്സരം.​

ബ്യൂണസ് അയേഴ്‌സ്: റഷ്യയിലേക്ക് പറക്കും മുന്‍പ് അര്‍ജന്റീനയ്ക്ക് ഒരു സൗഹൃദ മത്സരം കൂടി. ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള നിക്കരാഗ്വെയാണ് അര്‍ജന്റീനയുടെ എതിരാളി. നിക്കരാഗ്വെയ്‌ക്കെതിരേ വിജയിച്ച് ആത്മവിശ്വാസത്തെ റഷ്യയിലേക്ക് പറക്കാനാണ് നീലപ്പടയുടെ പദ്ധതി. ബൊക്ക ജൂനിയേഴ്‌സിന്റെ ഹോം ഗ്രൗണ്ടില്‍ മേയ് 29നാണ് മത്സരം. മേയ് 26ന് ചാംപ്യന്‍സ് ലീഗ് മത്സരങ്ങള്‍ അവസാനിക്കുന്നതോടെ യൂറോപ്പില്‍ നിന്നുള്ള താരങ്ങളേയും ടീമില്‍ ഉള്‍പ്പെടുത്താം. 

അടുത്ത നടന്ന സൗഹൃദ മത്സരങ്ങളില്‍ അര്‍ജന്റീന നിരാശയായിരുന്നു ഫലം. നൈജീരിയയോട് 4-2ന് തോറ്റ ടീം ഇറ്റലിയോട് 2-0ത്തിന് വിജയിച്ചിരുന്നു. എന്നാല്‍ സ്‌പെയ്‌നിനോട് 6-1ന് തകര്‍ന്നടിഞ്ഞു. എങ്കിലും റഷ്യയില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുമെന്നാണ് ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ. ഡീഗോ മറഡോണ, മരിയോ കെംപസ് എന്നിവരെപ്പോലെ മെസിക്ക് ലോകകപ്പ് നേടാനുള്ള അവസാന അവസരം കൂടിയാണിത്. 

അതേസമയം, മുന്‍ അര്‍ജന്റൈന്‍ താരം പാബ്ലോ അയ്മര്‍ ടീമിന്റെ കോച്ചിങ് സ്റ്റാഫായി ചേര്‍ന്നു. അടുത്ത കാലത്ത് നടന്ന സൗഹൃദ മത്സരങ്ങളില്‍ അയ്മര്‍ ദേശീയ ടീമിനൊപ്പമുണ്ടായിരുന്നു.