ശ്രീലങ്കയ്‌ക്കെതിരെ രണ്ട് ചതുര്‍ ദിന മത്സരങ്ങളിലാണ് ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുെട മകന്‍ പങ്കെടുക്കുക.
ന്യൂഡല്ഹി: ശ്രീലങ്കന് പര്യടനത്തിനുള്ള ഇന്ത്യയുടെ അണ്ടര് 19 ടീമില് അര്ജുന് ടെന്ഡുല്ക്കറും. ശ്രീലങ്കയ്ക്കെതിരെ രണ്ട് ചതുര് ദിന മത്സരങ്ങളിലാണ് ഇതിഹാസതാരം സച്ചിന് ടെന്ഡുല്ക്കറുടെ മകന് കളിക്കുക. അടുത്ത മാസം ആരംഭിക്കുന്ന പരമ്പരയുടെ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ഡല്ഹിയുടെ വിക്കറ്റ് കീപ്പര് ബാറ്റ്സ്മാന് അനുജ് റാവത്ത് ആണ് ചതുര് ദിന ടീമിന്റെ നായകന്.
സച്ചിനൊപ്പം ഏറെകാലം ഒന്നിച്ചുകളിച്ച രാഹുല് ദ്രാവിഡിന്റെ കീഴിലാണ് അര്ജുന് കളിക്കുക. അണ്ടര് 19 ടീമിന്റെ പരിശീലകനാണ് രാഹുല് ദ്രാവിഡ്. കഴിഞ്ഞ വര്ഷം അണ്ടര് 19 ടീം ലോകകപ്പ് നേടുമ്പോഴും രാഹുല് ദ്രാവിഡായിരുന്നു പരിശീലകന്.
ഏകദിന ടീമിനെ ആര്യന് ജുയാല് നയിക്കും. ധര്മശാലയില് നടന്ന് വരുന്ന അണ്ടര്-19 ക്യാമ്പില് അര്ജുന് പങ്കെടുത്ത് വരികയായിരുന്നു. ആഭ്യന്തര ക്രിക്കറ്റിലും കഴിഞ്ഞ കുറച്ച് കാലമായി ശ്രദ്ധേയമായ പ്രകടനമാണ് താരം നടത്തി വന്നിരുന്നത്.
