ആഭ്യന്തര ക്രിക്കറ്റില്‍ വീണ്ടും അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കറുടെ വിക്കറ്റ് വേട്ട. കൂച്ച് ബെഹാര്‍ ട്രോഫി അണ്ടര്‍ 19 ടൂര്‍ണമെന്റില്‍ ഡല്‍ഹിക്കെതിരെ മുംബൈക്കായി അര്‍ജ്ജുന്‍ 98 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. അര്‍ജ്ജുന്റെ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ മുംബൈ ഡല്‍ഹിയ്ക്കെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡെടുത്തു.

മുംബൈ: ആഭ്യന്തര ക്രിക്കറ്റില്‍ വീണ്ടും അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കറുടെ വിക്കറ്റ് വേട്ട. കൂച്ച് ബെഹാര്‍ ട്രോഫി അണ്ടര്‍ 19 ടൂര്‍ണമെന്റില്‍ ഡല്‍ഹിക്കെതിരെ മുംബൈക്കായി അര്‍ജ്ജുന്‍ 98 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. അര്‍ജ്ജുന്റെ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ മുംബൈ ഡല്‍ഹിയ്ക്കെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡെടുത്തു.

മുംബൈയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 453 റണ്‍സിന് മറുപടിയായി ഡല്‍ഹിക്ക് 396 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. മുംബൈക്കായി ആദ്യ ഇന്നിംഗ്സില്‍ ബാറ്റിംഗിനിറങ്ങിയ അര്‍ജ്ജുന് ബാറ്റിംഗില്‍ തിളങ്ങാനായിരുന്നില്ല. അഞ്ച് റണ്‍സായിരുന്നു അര്‍ജ്ജുന്റെ സമ്പാദ്യം.

മുംബൈ അണ്ടര്‍ 19 ടീമിലെ ഇടംകൈയന്‍ പേസറായ അര്‍ജ്ജുന്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് സമീപകാലത്തായി നടത്തുന്നത്. ശ്രീലങ്കക്കെതിരായ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന്റെ മത്സരത്തിലും അര്‍ജ്ജുന്‍ കളിച്ചിരുന്നു. മൂന്ന് വിക്കറ്റായിരുന്നു ആ മത്സരത്തില്‍ അര്‍ജ്ജുന്‍ എറിഞ്ഞിട്ടത്.