മുംബൈ: ന്യൂസിലന്‍റുമായി ഏറ്റുമുട്ടാനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് നെറ്റ്‌സില്‍ പന്തെറിഞ്ഞ് അര്‍ജുന്‍ ടെന്‍ഡുള്‍ക്കര്‍. നായകന്‍ വിരാട് കോലി, ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാന, കേദാര്‍ ജാദവ് എന്നിവര്‍ക്കാണ് അര്‍ജുന്‍ പന്തെറിഞ്ഞത്. മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി, ബൗളിംഗ് കോച്ച് ഭരത് അരുണ്‍ എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു ഇടംകൈയ്യന്‍ പേസറായ അര്‍ജുന്‍റെ ബൗളിംഗ്.

വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിശീലനത്തില്‍ മുംബൈ രഞ്ജി താരങ്ങള്‍ക്കൊപ്പം അവസരം ലഭിച്ച ചുരുക്കം അണ്ടര്‍19 താരങ്ങളിലൊരാളാണ് അര്‍ജുന്‍. മുമ്പും അര്‍ജുന്‍ ടെന്‍ഡുള്‍ക്കര്‍ നെറ്റ്‌സില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ പന്തെറിഞ്ഞിട്ടുണ്ട്. ലോഡ്സില്‍ ഇംഗ്ലണ്ട് താരങ്ങള്‍ക്കെതിരെ പന്തെറിഞ്ഞ് അര്‍ജുന്‍ ടെന്‍ഡുള്‍ക്കര്‍ ശ്രദ്ധനേടിയിരുന്നു. ഇന്ത്യന്‍ ടീമിന്‍റെ പരിശീലന ദൃശ്യങ്ങള്‍ ബിസിസിഐ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…