വിഖ്യാതമായ ലോര്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിന് പുറത്ത് റേഡിയോ വിറ്റ് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍. ഹര്‍ഭജന്‍ സിംഗാണ് ഈ ചിത്രം പങ്കുവെച്ചത്.

ലണ്ടന്‍: ക്രിക്കറ്റിന്‍റെ തറവാടായ ലോര്‍ഡ്‌സില്‍ വീണ്ടും അത്ഭുതം സൃഷ്ടിച്ച് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍. പരിശീലന സെക്ഷനില്‍ ഇന്ത്യന്‍ താരങ്ങളെ പേസുകൊണ്ട് വിറപ്പിച്ചും, മഴയില്‍ കുതിര്‍ന്ന ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഗ്രൗണ്ട് സ്റ്റാഫുകളെ സഹായിച്ചും അര്‍ജുന്‍ ശ്രദ്ധേയമായിരുന്നു. 

എന്നാല്‍ ഇപ്പോള്‍ ഹര്‍ഭജന്‍ സിംഗ് പുറത്തുവിട്ട ഒരു ചിത്രമാണ് അര്‍ജുനെ വീണ്ടും താരമാക്കിയത്. വിഖ്യാതമായ ലോര്‍ഡ്‌സ് സ്‌റ്റേഡിയത്തിന് പുറത്ത് റേഡിയോ വില്‍ക്കുന്ന അര്‍ജുനാണ് ചിത്രത്തിലുള്ളത്. 'റേഡിയോ വില്‍ക്കുന്നത് ആരെന്ന് നോക്കൂ' എന്ന തലക്കെട്ടോടെയാണ് ഭാജി ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത്. 

ലോര്‍ഡ്‌സില്‍ എംസിസി യംഗ് ക്രിക്കറ്റേര്‍സിനൊപ്പം പരിശീലനം നടത്തുകയാണ് അര്‍ജുന്‍. ഇതിനിടെയാണ് മുരളി വിജയ്, കെ.എല്‍ രാഹുല്‍ അടക്കമുള്ള താരങ്ങള്‍ക്ക് അര്‍ജുന്‍ പന്തെറിഞ്ഞതും ലോര്‍ഡ്‌സിലെ വെള്ളം തുടച്ചുമാറ്റാന്‍ ഗ്രൗണ്ട് സ്റ്റാഫിനെ സഹായിച്ചതും.

Scroll to load tweet…