അര്‍ജുന്‍ ടെണ്ടുല്‍ക്കറിന്‍റെ പ്രിയപ്പെട്ട ക്രിക്കറ്റ് താരം സച്ചിനല്ല

First Published 12, Jan 2018, 4:50 PM IST
Arjun Tendulkars hero in cricket
Highlights

സിഡ്നി: ക്രിക്കറ്റില്‍ അച്ഛനെപ്പോലെ തന്നെ മിടുക്കനാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. ബാറ്റിങ്ങിലാണ് സച്ചിന്‍ മികവ് തെളിയിച്ചതെങ്കില്‍ അര്‍ജുന്‍ ഉഗ്രന്‍ പേസ് ബോളാറാണ്. എല്ലാ യുവതാരങ്ങളുടെയും പ്രചോദനവും ആരാധാനാപാത്രവുമാണ് സച്ചിന്‍. എന്നാല്‍ തന്‍റെ കരിയറില്‍ സച്ചിന്‍ നേട്ടങ്ങള്‍ ഒരുപാട് സ്വന്തമാക്കിയിട്ടുണ്ടെങ്കിലും അര്‍ജുന് പ്രിയം ഓസ്ട്രേലിയന്‍ ബോളര്‍ മൈക്കല്‍ സ്റ്റാര്‍ക്കിനേയും ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സിനേയുമാണ്. 

ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യക്കായി കളിക്കുന്ന അര്‍‌ജുന്‍റെ തകര്‍പ്പന്‍ പ്രകടനം ഓസിസ് മാധ്യമങ്ങളുടെ  ശ്രദ്ധകൂടി പിടിച്ചെടുത്തിരിക്കുകയാണ്. 27 പന്തില്‍ നിന്ന് 48 റണ്‍സെടുത്ത താരം എതിര്‍ ടീമിന്‍റെ നാല് വിക്കറ്റുകളും പിഴുതെടുത്തിരുന്നു. എന്നാല്‍ തനിക്ക് മുകളിലുള്ള ക്രിക്കറ്റ് പാരമ്പര്യം തരുന്ന സമ്മര്‍ദ്ദം ഏറ്റെടുക്കാറില്ലെന്നും ബോള്‍ ചെയ്യുമ്പോള്‍ ഏറ്റവും മികച്ച രീതിയില്‍ ബോള്‍ ചെയ്യാനും ബാറ്റ് ചെയ്യുമ്പോള്‍ ഏത് ബോളറെ അടിക്കണമെന്നും അടിക്കണ്ടയെന്നും മാത്രമേ ശ്രദ്ധിക്കാറുള്ളു എന്നും അര്‍ജ്ജുന്‍ എബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

loader