സൂറിച്ച്: അണ്ടര്‍ 17 ലോകകപ്പിലെ മികച്ച ഗോളിനുള്ള തെരഞ്ഞെടുപ്പില്‍ ഒന്നാമതത്തിയത് ജര്‍മ്മനിയുടെ ഫീറ്റേ ആര്‍പ്പിന്‍റെ തകര്‍പ്പന്‍ ഗോള്‍. ലോകകപ്പില്‍ പിറന്ന 183 ഗോളുകളില്‍ നിന്ന് ഫിഫ.കോമിലൂടെ ആരാധകര്‍ വോട്ട് ചെയ്ത്‌താണ് മികച്ച ഗോള്‍ തിരഞ്ഞെടുത്തത്. ഫിഫ ഡോട് കോം തിരഞ്ഞെടുത്ത പത്ത് ഗോളുകളാണ് ആരാധകരുടെ വോട്ടിനിട്ടത്.
കൊളംബിയയെ ഏകപക്ഷീയമായ നാല് ഗോളിന് കീഴപ്പെടുത്തിയ മത്സരത്തിലായിരുന്നു ജര്‍മ്മനിക്കായി ആര്‍പ്പിന്‍റെ സുന്ദര ഗോള്‍. ജര്‍മ്മന്‍ ഡിഫന്‍ററുടെ കാലില്‍ നിന്ന് റാഞ്ചിയ പന്തുമായി കുതിച്ച ആര്‍പ്പ് സുന്ദരമായി ലക്ഷ്യം കണ്ടു. അമേരിക്കയുടെ ടീംവേ പരാഗ്വെക്കെതിരെ നേടിയ ലോംഗ് റേഞ്ചര്‍ രണ്ടാമതും സ്‌പെയിനിന്‍റെ സെര്‍ജിയോ ഗോമസ് ഇറാനെതിരെ നേടിയ ഗോള്‍ മൂന്നാം സ്ഥാനത്തുമെത്തി.
ആര്‍പ്പിന്‍റെ മനോഹര ഗോള്‍ കാണാം

