കുഞ്ഞാരാധകന് ഓസിലിന്‍റെ പിറന്നാള്‍ സമ്മാനം. ഓസിലിന്‍റെ കയ്യൊപ്പോടുകൂടിയ ജഴ്സി കിട്ടിയത് മഞ്ചേരിയിലെ ഒന്നര വയസുകാരന്. മെഹദ് ഓസിലിന്‍റെ പിറന്നാള്‍ വരുന്ന ശനിയാഴ്ച... 

മലപ്പുറം: ആര്‍സണല്‍ ഫുട്ബോള്‍ ക്ലബ്ബിന്‍റെ ലണ്ടനിലെ ആസ്ഥാനത്തുനിന്ന് ഇങ്ങ് മഞ്ചേരിയിലേക്ക് ഒരു സമ്മാനമെത്തി. ക്ലബ്ബിന്‍റെ സൂപ്പര്‍ താരം
മെസ്യൂട്ട് ഓസില്‍ തന്‍റെ കുഞ്ഞാരാധകന് അയച്ച പിറന്നാള്‍ സമ്മാനമായിരുന്നു അത്. ഇതിന്‍റെ ദൃശ്യങ്ങള്‍ ആഴ്‌സണല്‍ ക്ലബ് സമൂഹമാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്.

മെസ്യൂട്ട് ഓസിലിനോടുള്ള ആരാധനമൂത്താണ് കുഞ്ഞിന് മെഹ്ദ് ഓസിലെന്ന് മഞ്ചേരിക്കാരന്‍ ഇന്‍സമാം ഉള്‍ ഹഖ് പേരിട്ടത്. ഇതറിഞ്ഞ മെസ്യൂട്ട് ഓസിലും ക്ലബ്ബായ ആര്‍സനലും അന്ന് തന്നെ ആശംസകളറിയിച്ചിരുന്നു. ഈ ശനിയാഴ്ച കുഞ്ഞിന്‍റെ ഒന്നാം പിറന്നാളാണ്. ഇതോര്‍ത്തുവെച്ച മെസ്യൂട്ട് ഓസില്‍ തന്‍റെ കയ്യൊപ്പോടുകൂടിയ ജഴ്സിയാണ് സമ്മാനമായി അയച്ചത്.