മാഞ്ചസ്റ്റര്‍യുണൈറ്റഡിനും ആഴ്‌സണലിനും ജയം
ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ അഴ്‌സണലിനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ലിവര്‍ പൂളിനും തകര്‍പ്പന്‍ ജയം. അഴ്‌സണല്‍ അലക്‌സിസ് സാഞ്ചസിന്റെ ഇരട്ട ഗോള്‍ മികവില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഹള്‍സിറ്റിയെ തോല്‍പിച്ചു. 34ആം മിനുട്ടിലും ഇഞ്ചുറിടൈമിലുമായിരുന്നു സാഞ്ചസിന്റെ ഗോളുകള്‍. മറ്റൊരു മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മിന്നുന്ന ജയം സ്വന്തമാക്കി. വാറ്റ്‌ഫോഡിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരാജയപ്പെടുത്തിയത്. യുവാന്‍ മാറ്റയും ആന്റണി മാര്‍സ്യലുമാണ് യുണൈറ്റഡിനായി സ്‌കോര്‍ ചെയ്തത്. മറ്റൊരു മത്സരത്തില്‍ ലിവര്‍പൂള്‍, ടോട്ടനം ഹോട്ട്‌സ്പറിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. സാഡിയോ മാനെയുടെ ഇരട്ടഗോളുകളാണ് ലിവര്‍പൂളിന് ജയം സമ്മാനിച്ചത്. ഒന്നാം സ്ഥാനത്തുള്ള ചെല്‍സി ഇന്നു ബേണ്‍ലിയെ നേരിടും. സ്വാന്‍സി സിറ്റിയെയാണ് നിലവിലെ ജേതാക്കളായ ലീസസ്റ്റര്‍ സിറ്റി നേരിടുന്നത്.
24 കളികളില്‍ 59 പോയിന്റുള്ള ചെല്‍സിയാണ് ഒന്നാമത്. 25 മല്‍സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയ ആഴ്‌സണല്‍ 50 പോയിന്റോടെ മൂന്നാമതും ലിവര്‍പൂള്‍ 49 പോയിന്റോടെ നാലാമതും, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 48 ആറാം സ്ഥാനത്തുമാണ്.