ആശിഷ് നെഹ്‌റയുടെ വിടവാങ്ങല്‍ മത്സരമെന്ന നിലയ്ക്കായിരുന്നു ബുധനാഴ്ച കീവീസിനെതിരെ നടന്ന ട്വന്റി ട്വന്റി മത്സരം ശ്രദ്ധാകോന്ദ്രമായത്. നീണ്ട 18 വര്‍ഷത്തിന് ശേഷം നെഹ്‌റ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിടവാങ്ങി.

കഴിഞ്ഞ ദിവസങ്ങളില്‍ നെഹ്‌റ തന്നെയായിരുന്നു വാര്‍ത്തകളിലെ താരവും. ന്യൂസിലാന്‍ഡിനെ 53 റണ്‍സിന് പരാജയപ്പെടുത്തിയ സന്തോഷത്തോടെയായിരുന്നു നെഹ്‌റയുടെ വിടവാങ്ങല്‍. 

കളിക്കിടെ ഗംഭീര ഫീള്‍ഡിങ് നടത്തിയ നെഹ്‌റയെ കോലിയടക്കമുള്ള ടീമംഗങ്ങള്‍ അഭിനന്ദിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മികച്ച ഫുട്‌ബോളര്‍ കൂടിയായ നെഹ്‌റ കാലുവച്ച് ബോള്‍ ഉയര്‍ത്തി കൈപ്പിടിയിലൊതുക്കുന്ന വീഡിയോ ബി.സി.സി.ഐ തന്നെയാണ് ട്വിറ്റര്‍ പേജില്‍ പങ്കുവച്ചത്.

2001ലാണ് നെഹ്‌റ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. 120 ഏകദിനങ്ങളില്‍ നിന്നായി 157 വിക്കറ്റുകളാണ് നെഹ്‌റയുടെ സമ്പാദ്യം. 27 ട്വന്റി ട്വന്റി മത്സരങ്ങളില്‍ 34 വിക്കറ്റും നെഹ്‌റ നേടി.

നെഹ്റയുടെ കളിക്കളത്തിലെ വീഡിയോ കാണാം...