Asianet News MalayalamAsianet News Malayalam

കുംബ്ലെയുടെ പെരുമാറ്റച്ചട്ടം; ഗുണം കണ്ടുതുടങ്ങിയെന്ന് അശ്വിന്‍

Ashwin banks on Kumble's vision
Author
First Published Jul 15, 2016, 5:30 AM IST

ബാര്‍ബഡോസ്: കുംബ്ലെയുടെ പെരുമാറ്റച്ചട്ടത്തിന്‍റെ ഗുണങ്ങള്‍ കണ്ടുതുടങ്ങിയതായി  ഇന്ത്യന്‍ സ്പിന്നര്‍  ആര്‍. അശ്വിന്‍. ക്ഷമയോടെ കളിച്ചാൽ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പര നേടാമെന്നും അശ്വിന്‍  പറഞ്ഞു. പരിശീലനത്തിനിടെ കര്‍ക്കശക്കാരനായും വിശ്രമവേളകളില്‍ സുഹൃത്തായുമുള്ള അനില്‍ കുംബ്ലെയുടെ ഇടപെടല്‍ ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് നേട്ടമാണെന്നും ആര്‍ അശ്വിന്‍  പറഞ്ഞു.

കൃത്യനിഷ്ഠ പാലിച്ചില്ലെങ്കില്‍ പിഴശിക്ഷ ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിന്‍റെ ഗുണങ്ങള്‍ കണ്ടുതുടങ്ങി. ബൗളര്‍മാരുടെ മാനസികാവസ്ഥ കൃത്യമായി മനസിലാവുന്ന കുബ്ലെയെപ്പോലൊരാള്‍ പരിശീലകനായി വരുന്നത് ടീമിന് ഗുണകരമാണ്. കളിക്കാരനായിരുന്ന കാലത്തെ അതേ ഊര്‍ജ്ജത്തോടെയും ആത്മാര്‍ഥതയോടെയുമാണ് പരിശീലകനെന്ന നിലയിലും കുംബ്ലെയുടെ ഇടപെടലുകളുകള്‍.

ഓള്‍റൗണ്ടര്‍മാരെ അധികമായി  ഉള്‍പ്പെടുത്തിയ വെസ്റ്റ് ഇന്‍ഡീസ് നീക്കം അത്ഭുതപ്പെടുത്തിയെന്ന് പറഞ്ഞ അശ്വിന്‍ , ക്ഷമയോടെ കാത്തിരുന്നാൽ മാത്രമേ ടെസ്റ്റ് പരമ്പര നേടാന്‍ കഴിയൂവെന്നും അഭിപ്രായപ്പെട്ടു. അഞ്ച് ബൗളര്‍മാരെ പരീക്ഷിക്കുന്ന പതിവ് ക്യാപ്റ്റന്‍ കോഹ്‍‍ലിക്ക് ഉള്ളതിനാല്‍ തന്‍റെ ബാറ്റിംഗ് മെച്ചപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും അശ്വിന്‍  പറഞ്ഞു.

Follow Us:
Download App:
  • android
  • ios