Asianet News MalayalamAsianet News Malayalam

ഏഷ്യാകപ്പ്: ബംഗ്ലാദേശ് തലയരിഞ്ഞ് അഫ്‌ഗാന്‍ തുടങ്ങി

അഫ്‌ഗാനിസ്ഥാനെതിരെ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശിന് തുടക്കം തകര്‍ച്ചയോടെ. 18 റണ്‍സ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടം...

Asia Cup 2018 bangladesh early wickets vs Afghanistan
Author
Abu Dhabi - United Arab Emirates, First Published Sep 23, 2018, 5:59 PM IST

അബുദാബി: ഏഷ്യാകപ്പ് സൂപ്പര്‍ ഫോറില്‍ അഫ്ഗാനിസ്ഥാനെതിരെ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശിന് തുടക്കം പാളി. സ്‌കോര്‍ ബോര്‍ഡില്‍ 18 റണ്‍സ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ആറ് റണ്‍സെടുത്ത നസ്‌മുല്‍ ഹൊസൈനെ പേസര്‍ അഫ്‌താബ് ആലമും ഒരു റണ്ണെടുത്ത മുഹമ്മദ് മിഥുനെ സ്‌പിന്നര്‍ മുജീപ് സദ്രാനും പുറത്താക്കി. 14 ഓവറുകള്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്‍ടത്തില്‍ 54 റണ്‍സ് എന്ന നിലയിലാണ് ബംഗ്ലാദേശ്. 31 റണ്‍സുമായി ഓപ്പണര്‍ ലിത്തണ്‍ ദാസും 14 റണ്‍സുമായി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ മുഷ്‌‌ഫിഖര്‍ റഹീമുമാണ് ക്രീസില്‍. 

Follow Us:
Download App:
  • android
  • ios