Asianet News MalayalamAsianet News Malayalam

ഏഷ്യാ കപ്പ്: അമ്പയറിംഗിനെതിരെ ആഞ്ഞടിച്ച് ധോണി

ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലെ മോശം അമ്പയറിംഗിനെതിരെ ആഞ്ഞടിച്ച് മത്സരത്തില്‍ ഇന്ത്യന്‍ നായകനായിരുന്ന എംഎസ് ധോണി. മത്സരശേഷം നടന്ന സമ്മാനദാനച്ചടങ്ങിലാണ് ധോണി അമ്പയറിംഗിനെ വിമര്‍ശിച്ചത്.

Asia cup 2018 Dhoni takes roundabout dig at umpires
Author
Dubai - United Arab Emirates, First Published Sep 26, 2018, 1:18 PM IST

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലെ മോശം അമ്പയറിംഗിനെതിരെ ആഞ്ഞടിച്ച് മത്സരത്തില്‍ ഇന്ത്യന്‍ നായകനായിരുന്ന എംഎസ് ധോണി. മത്സരശേഷം നടന്ന സമ്മാനദാനച്ചടങ്ങിലാണ് ധോണി അമ്പയറിംഗിനെ വിമര്‍ശിച്ചത്.

പിഴ അടക്കാന്‍ ആഗ്രമില്ലാത്തതിനാലാണ് അമ്പയറിംഗിനെക്കുറിച്ച് ഒന്നും പറയാത്തതെന്ന് ധോണി പറഞ്ഞു. ധോണിയും ദിനേശ് കാര്‍ത്തിക്കും അമ്പയറുടെ തെറ്റായ എല്‍ബിഡബ്ല്യു തീരുമാനത്തിലൂടെയായിരുന്നു പുറത്തായത്. കെ എല്‍ രാഹുല്‍ ഡിആര്‍എസ് ഉപയോഗിച്ചതിനാല്‍ ഇന്ത്യക്ക് അമ്പയറുടെ തീരുമാനം റിവ്യു ചെയ്യാനും കഴിഞ്ഞില്ല. റീപ്ലേകളില്‍ അമ്പയര്‍മാരുടെ രണ്ട് തീരമാനങ്ങളും പൂര്‍ണമായും തെറ്റാണെന്ന് വ്യക്തമാവുകയും ഇത് മത്സരഫലത്തില്‍ നിര്‍ണായകമാവുകയും ചെയ്തിരുന്നു.വെസ്റ്റ് ഇന്‍ഡീസിന്റെ ഗ്രിഗറി ബ്രാത്ത്‌വെയ്റ്റും ബംഗ്ലാദേശിന്റെ അനീസുര്‍ റഹ്മാനുമായിരുന്നു മത്സരം നിയന്ത്രിച്ച അമ്പയര്‍മാര്‍.

കേദാര്‍ ജാദവ് റണ്ണൗട്ടായും നിര്‍ഭാഗ്യകരമായായിരുന്നു. ജാദവിന്റെ ബാറ്റ് പിച്ചില്‍ ഉടക്കി നിന്നതിനാല്‍ ക്രീസിലേക്ക് കയറിയില്ല. ചില റണ്ണൗട്ടുകളും പിന്നെ പരസ്യമായി പറയാന്‍ കഴിയാത്ത ചിലകാര്യങ്ങളുമാണ് മത്സരഫലത്തില്‍ നിര്‍ണായകമായതെന്ന് ധോണി മത്സരശേഷം പറഞ്ഞു. അത് വിളിച്ചുപറഞ്ഞ് പിഴശിക്ഷ വാങ്ങേണ്ടല്ലോ എന്നും ധോണി വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios